ഭർത്താവിന്റെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ നടിയും ബിഗ്ബോസ് താരവുമായ രാഖി സാവന്ത് ഉടൻ അറസ്റ്റിലായേക്കുമെന്ന് റിപ്പോർട്ട്. മുൻ ഭർത്താവ് ആദില്‍ ഖാൻ ദുറാനിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന കേസില്‍ രാഖിയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. അന്വേഷണ സംഘത്തിന് മുന്നില്‍ നാലാഴ്ചയ്‌ക്കകം ഹാജരാകണമെന്നും കോടതി ചൂണ്ടിക്കാട്ടി.
READ ALSO: 2024-ലെ പത്മ പുരസ്കാരം : രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് മുർമു സമ്മാനിച്ചു
നേരത്തെ ഈ കേസില്‍ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാൻ ബോംബൈ ഹൈക്കോടതിയെ സമീപിച്ചെങ്കിലും മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. രാഖി സാവന്ത് തന്റെ സ്വകാര്യ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്നാണ് ആദില്‍ ഖാന്റെ പരാതി.