1
October, 2026

A News 365Times Venture

1
Thursday
October, 2026

A News 365Times Venture

‘മാനസികമായി സമ്മർദ്ദത്തിൽ, ബിഗ്ബോസില്‍ നിന്നും പുറത്തുപോകണം’: മൈക്ക് ഊരിവച്ച് സിബിന്‍

Date:



ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ തുടരാന്‍ കഴിയില്ലെന്നും തന്നെ പുറത്തു വിടണമെന്നും ആവശ്യപ്പെട്ട് മത്സരാര്‍ത്ഥിയായ സിബിന്‍. മാനസികമായി ഏറെ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞാണ് സിബിന്‍ ബിഗ് ബോസ് ഷോയില്‍ നിന്നും പുറത്താകണം എന്ന് അപേക്ഷിക്കുന്നത്. ഒപ്പം തന്നെ തന്‍റെ മൈക്ക് ഊരിവയ്ക്കുകയും ചെയ്തു.

കഴിഞ്ഞ വാരാന്ത്യ എപ്പിസോഡില്‍ ജാസ്മിനോട് മോശം ആംഗ്യം കാണിച്ചതിന്‍റെ പേരില്‍ സിബിനെ പവര്‍ ടീമില്‍ നിന്നും പുറത്താക്കി നോമിനേഷനില്‍ ഇട്ടിരുന്നു. അതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങള്‍ സിബിന്‍ നേരിട്ടിരുന്നു.

READ ALSO: ‘എന്റെ മോനേ, ഇതാടാ കേരള പൊലീസ്’: മോഷണക്കേസില്‍ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടിയ പൊലീസിന് ഷാജി കൈലാസിന്റെ അഭിനന്ദനം

ക്യാപ്റ്റനായ ശ്രിതു, സായി, ഋഷി എന്നിവരെല്ലാം സിബിനെ ആശ്വസിപ്പിക്കാന്‍ എത്തി. ഭക്ഷണവും സിബിന്‍ കഴിച്ചില്ല. ഒരു ഘട്ടത്തില്‍ പുറത്തേക്കുള്ള വഴി പോലും സിബിന്‍ നോക്കുന്നുണ്ടായിരുന്നു. അതിന് ശേഷം സിബിന്‍ താന്‍ ഇവിടുത്തെ ഒന്നിലും പങ്കെടുക്കുന്നില്ലെന്നും പുറത്ത് പോകാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ് മൈക്ക് ഊരിവച്ച് തനിച്ചിരുന്ന സിബിനു ബിഗ് ബോസ് ഇന്നു തന്നെ സൈക്കോളജിസ്റ്റിന്‍റെ സേവനം വാഗ്ദാനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related