‘എന്റെ മോനേ, ഇതാടാ കേരള പൊലീസ്’: മോഷണക്കേസില്‍ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടിയ പൊലീസിന് ഷാജി കൈലാസിന്റെ അഭിനന്ദനം
സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ നിന്നും ഒരുകോടിയോളം രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്ന രാജ്യത്തെ വമ്പന്‍ മോഷ്ടാവിനെ 15 മണിക്കൂറിനകം പിടികൂടിയ കേരള പൊലീസിനെ അഭിനന്ദിച്ച് സംവിധായകന്‍ ഷാജി കൈലാസ്. കേരള പൊലീസ് കള്ളനെ പിടിച്ചെന്ന വാര്‍ത്തയടക്കം പങ്കുവെച്ചാണ് ഷാജി കൈലാസിന്റെ അഭിനന്ദനക്കുറിപ്പ്.
”എന്റെ മോനേ, ഇതാടാ കേരള പൊലീസ്, കേരളം പൊലീസിന് വലിയൊരു സല്യൂട്ട്”, ഷാജി കൈലാസ് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. സിനിമയില്‍ കാണുന്ന പൊലീസ് അന്വേഷണം ഒന്നുമല്ല എന്ന് ബോധ്യപ്പെടുത്തുന്ന അന്വേഷണമാണ് ഇന്നലെ പൊലീസ് നടത്തിയതെന്ന് പ്രശംസിച്ച് ജോഷിയും രംഗത്തുവന്നിരുന്നു.
READ ALSO: പൊലീസിനെ കണ്ട് ചിതറിയോടിയ സംഘത്തിലെ യുവാവിന്റെ മൃതദേഹം ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റില്‍
ശനിയാഴ്ച പുലര്‍ച്ചെയാണ് സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടന്നത്. രാജ്യത്തെ വന്‍ നഗരങ്ങളിലെ സമ്പന്നവീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ ആണ് പിടിയിലായത്.