18
April, 2026

A News 365Times Venture

18
Saturday
April, 2026

A News 365Times Venture

യുവതിയുടെ ആദ്യ പരാതിയില്‍ പീഡനാരോപണമില്ല: നിവിന്‍ പോളി കേസിൽ പ്രാഥമിക അന്വേഷണത്തില്‍ തന്നെ പൊരുത്തക്കേടുകള്‍

Date:


കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരായ പീഡനക്കേസില്‍ പ്രാഥമിക അന്വേഷണത്തില്‍ തന്നെ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിരിക്കുകയാണ് അന്വേഷണ സംഘം.

നേര്യമംഗലം സ്വദേശിയായ യുവതി നാല് മാസം മുമ്പ് ഊന്നുകല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിദേശത്ത് വെച്ച്‌ തന്നെ ഒരു കൂട്ടം ആളുകള്‍ കൂട്ടമായി മര്‍ദ്ദിച്ചെന്നായിരുന്നു ആദ്യ പരാതി. പൊലീസ് പ്രാഥമിക വിവരശേഖരണം നടത്തിയെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോകാനോ ആശുപത്രി രേഖകള്‍ ഹാജരാക്കാനോ യുവതിക്ക് കഴിഞ്ഞിരുന്നില്ല.

read also :നടൻ നിവിൻ പോളിക്കെതിരെ കേസ്; അതിക്രമം വിദേശത്ത് വച്ചെന്ന് യുവതി

പിന്നീടാണ് ഇ മെയില്‍ വഴി യുവതി പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കിയത്. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ രണ്ടാമത്തെ പരാതി. കഴിഞ്ഞ നവംബറില്‍ ദുബായിലെ ഹോട്ടലില്‍ വച്ചാണു പീഡനം നടന്നതെന്നാണ് ആരോപണം. നിവിന്‍ പോളിയടക്കം ആറുപേരാണ് പ്രതികള്‍. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, കൂട്ടബലാത്സംഗം എന്നീ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ബാലാകോട്ടിലെയും നോട്ട് നിരോധനത്തിലെയും സിന്ദൂറിലേയും ആ മജീഷ്യന്‍ ഒടുവില്‍ കൈയോടെ പിടിക്കപ്പെട്ടു: മോദിക്കെതിരെ രാഹുല്‍

ന്യൂ ദൽഹി: പാർലമെന്റ് സമ്മേളനത്തിന്റെ രണ്ടാം ദിവസവും വനിതാസംവരണ, മണ്ഡല പുനർനിർണായ...