19
July, 2025

A News 365Times Venture

19
Saturday
July, 2025

A News 365Times Venture

വഞ്ചിയൂര്‍ ചിറക്കുളത്ത് നായ്ക്കള്‍ കൂട്ടത്തോടെ ചത്ത നിലയില്‍

Date:

വഞ്ചിയൂര്‍ ചിറക്കുളത്ത് നായ്ക്കള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ . വളര്‍ത്തു നായ്ക്കളടക്കം പത്തോളം നായ്ക്കളാണ് ഇത്തരത്തില്‍ ചത്തത്. ഇവയെ വിഷം കൊടുത്ത് കൊന്നതാണെന്നാണ് നാട്ടുകാരുടെ പരാതി. രാത്രി നായകള്‍ക്ക് ഒരാള്‍ ഭക്ഷണം കൊടുക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.

തങ്ങള്‍ ഭക്ഷണം കൊടുത്തുകൊണ്ടിരുന്ന നായകളേയും വളര്‍ത്തുനായകളേയും ചത്ത നിലയില്‍ കണ്ടെത്തിയതായി പ്രദേശവാസികള്‍ പറഞ്ഞു. രാത്രി 10.45ഓടെ കാറിലെത്തിയ ഒരാള്‍ ഭക്ഷണപ്പൊതി വച്ചുകൊടുക്കുകയായിരുന്നെന്നും സംഭവം കോര്‍പറേഷന്‍ അധികൃതരെ അറിയിച്ചിട്ടും ഇടപെടലുണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു.

ചത്ത നായകള്‍ ഉച്ച കഴിഞ്ഞിട്ടും റോഡില്‍ തന്നെ കിടക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു. ഇവയെ മാറ്റുന്നത് സംബന്ധിച്ച് കോര്‍പറേഷന്‍ കൗണ്‍സിലറും നാട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായി. നായകള്‍ക്ക് നല്‍കിയ ഭക്ഷണത്തിന്റെ ഒരു ഭാഗം ശേഖരിച്ച നാട്ടുകാര്‍, ഇത് പരിശോധിച്ച് നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെടുന്നു.

കഴിഞ്ഞദിവസങ്ങളില്‍ കോട്ടയത്തും എറണാകുളം ഏരൂരിലും നായകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related