12
July, 2025

A News 365Times Venture

12
Saturday
July, 2025

A News 365Times Venture

സംസ്ഥാനത്ത് ഹര്‍ത്താലിന്റെ പേരില്‍ വ്യാപകമായി ആക്രമണം നടത്തിയ സംഭവത്തില്‍ ഇരുന്നുറോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിലായി

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് ഹര്‍ത്താലിന്റെ പേരില്‍ വ്യാപകമായി ആക്രമണം നടത്തിയ സംഭവത്തില്‍ ഇരുന്നുറോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. രാവിലെ 11 മണിവരെ വിവിധ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 197 പോപ്പുലര്‍ ഫ്രണ്ടുകാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പൊതുമുതല്‍ നശിപ്പിച്ചതിനാണ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കെഎസ്ആര്‍ടിസി ബസും ഹോട്ടല്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ അടിച്ചു തകര്‍ത്തതിനും, ഗതാഗത തടസ്സം ഉണ്ടാക്കിയതിനുമാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

സംഘര്‍ഷ സാദ്ധ്യതയുള്ള സ്ഥലങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടുകാരെ കരുതല്‍ തടങ്കലിലെടുത്തിട്ടുണ്ട്. 58 പേരെയാണ് കരുതല്‍ തടങ്കലില്‍ എടുത്തത്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് എല്ലാ ജില്ലകളിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related