ഉത്തർപ്രദേശിലെ അയോധ്യയിൽ രാമക്ഷേത്രം പണിയുന്ന സാഹചര്യത്തിൽ, സുരക്ഷാ ആവശ്യങ്ങൾക്കായി ബോംബ് ഡിസ്പോസൽ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡിന്റെ (ബിഡിഡിഎസ്) രണ്ട് പ്രത്യേക ടീമുകളെ വിന്യസിച്ചു. ഇതിനുപുറമെ അലഹബാദ് ഹൈക്കോടതി, ലഖ്‌നൗ ബെഞ്ച് ഹൈക്കോടതി, വാരണാസി കമ്മീഷണറേറ്റ്, പ്രദേശിക ആംഡ് കോൺസ്റ്റാബുലറി (പിഎസി) ഗോണ്ട, ലഖ്‌നൗ സെക്രട്ടേറിയറ്റ് കോംപ്ലക്‌സ് എന്നിവിടങ്ങളിൽ ബിഡിഡിഎസിന്റെ അഞ്ച് ടീമുകൾ കൂടി രൂപീകരിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
ബിഡിഡിഎസിനൊപ്പം രണ്ട് അധിക ആൻറി സബോട്ടേജ് ചെക്ക് ടീമിനെയും അയോധ്യയിൽ വിന്യസിച്ചിട്ടുണ്ട്. 13 വർഷത്തിനിടെ ആദ്യമായാണ് സംസ്ഥാന തലത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഇത്രയും ഉയർത്തുന്നത്. ഏഴ് പുതിയ യൂണിറ്റുകൾ കൂടി വരുന്നതോടെ സംസ്ഥാനത്തുടനീളം വിന്യസിച്ചിരിക്കുന്ന ബിഡിഡിഎസ് ടീമുകളുടെ എണ്ണം 31 ആയി.