15
July, 2025

A News 365Times Venture

15
Tuesday
July, 2025

A News 365Times Venture

മാനനഷ്ടക്കേസ്: അപ്പീൽ നൽകാൻ രാഹുൽ ഇന്ന്‌ സൂറത്ത്‌ കോടതിയിൽ നേരിട്ട് ഹാജരാകും

Date:

മാനനഷ്ടക്കേസിൽ കുറ്റക്കാരനാണെന്ന വിധിക്കെതിരെ കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധി ഇന്ന് സൂറത്ത്‌ സെഷൻസ്‌ കോടതിയിൽ അപ്പീൽ നൽകും. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വധേരയും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മുൻ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കൊപ്പം കോടതിയിൽ എത്തും.

2019ൽ കർണാടകയിലെ കോലാറിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ‘മോദി’ കുടുംബപ്പേരിനെതിരെ രാഹുൽ ഗാന്ധി നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾക്ക് എതിരെ മാർച്ച് 23ന് ഗുജറാത്ത് പ്രാദേശിക കോടതി (സൂറത്ത് കോടതി) അദ്ദേഹത്തെ ശിക്ഷിച്ചു.ഇതിന് തൊട്ട് പിന്നാലെ അദ്ദേഹത്തിന് തന്റെ പാര്ലമെന്റ് അംഗത്വവും നഷ്ട്പ്പെട്ടിരുന്നു.

എല്ലാ കള്ളന്മാരുടെയും പേരിൽ മോദിയുണ്ടെന്ന രാഹുലിന്റെ പരാമർശത്തിന് എതിരെ ഗുജറാത്തിലെ ഒരു ബിജെപി എംഎൽഎയാണ് പരാതി നൽകിയത്. രാഹുൽ ഗാന്ധി തന്റെ പ്രസ്‌താവനയിലൂടെ മോദി സമൂഹത്തെയാകെ അപകീർത്തിപ്പെടുത്തിയെന്ന് എംഎൽഎ പൂർണേഷ് മോദി പരാതിയിൽ ആരോപിച്ചിരുന്നു. ഐപിസി 499, 500 എന്നീ വകുപ്പുകൾ പ്രകാരമാണ് അപകീർത്തിപ്പെടുത്തൽ കുറ്റം ചുമത്തി രാഹുലിനെതിരെ പൂർണേഷ് മോദി പരാതി നൽകിയത്. രാഹുൽ ഗാന്ധി തന്റെ പ്രസ്‌താവനയിലൂടെ മോദി സമൂഹത്തെയാകെ അപകീർത്തിപ്പെടുത്തിയെന്ന് എംഎൽഎ പൂർണേഷ് മോദി പരാതിയിൽ ആരോപിച്ചിരുന്നു.

അതേസമയം, മേൽക്കോടതി ശിക്ഷാവിധി സ്‌റ്റേ ചെയ്‌തില്ലെങ്കിൽ 52കാരനും, നാല് തവണ എംപിയുമായി രാഹുൽ ഗാന്ധിക്ക് അടുത്ത എട്ട് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല.

മേൽക്കോടതി ശിക്ഷാവിധി സ്‌റ്റേ ചെയ്‌തില്ലെങ്കിൽ 52കാരനും, നാല് തവണ എംപിയുമായി രാഹുൽ ഗാന്ധിക്ക് അടുത്ത എട്ട് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related