19
July, 2025

A News 365Times Venture

19
Saturday
July, 2025

A News 365Times Venture

ഇടതുപക്ഷ വനിതാ നേതാക്കള്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം; കെ സുരേന്ദ്രനെതിരെ പൊലീസ് കേസ്

Date:

പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ ഇടതുപക്ഷ വനിതാ നേതാക്കള്‍ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. ഐപിസി 509, 304 എ എന്നീ വകുപ്പുകൾ പ്രകാരമാണ് കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജനാധിപത്യമഹിള അസോസിയേഷൻ സംസ്ഥാന സെ ക്രട്ടറി സി എസ് സുജാത നൽകിയ പരാതിയിലാണ് പൊലീസ് നടപടി.

ഇതിന് പുറമെ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലും സുരേന്ദ്രന്റെ പ്രസ്താവനക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകനായ അന്‍വര്‍ഷാ പാലോടാണ് സുരേന്ദ്രനെതിരെ പരാതി നല്‍കിയത്. തൃശ്ശൂരില്‍ ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്‍റെ സ്വാഗതസംഘം രൂപീകരണ യോഗത്തിലായിരുന്നു സുരേന്ദ്രന്റെ വിവാദ പരാമർശം. ‘സിപിഎമ്മിലെ സ്ത്രീകൾ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി’ എന്നായിരുന്നു കെ സുരേന്ദ്രൻ പറഞ്ഞത്. വിഷയത്തിൽ സുരേന്ദ്രനെതിരെ നിരവധി പരാതികൾ ഉയർന്നതായാണ് റിപ്പോർട്ട്.

സ്‌കൂൾ വിദ്യാർത്ഥിനിയ്ക്ക് മൊബൈൽ ഫോണിൽ അശ്ലീല സന്ദേശം അയച്ചെന്ന പരാതിയിൽ സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽയ ഓർക്കാട്ടേരി സ്വദേശി ബാലകൃഷ്ണനെയാണ് പോക്‌സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തത്. ചോമ്പാല പോലീസിന്റേതാണ് നടപടി.

സ്‌കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിനിക്ക് വാട്‌സ്ആപ്പിലൂടെ അശ്ലീല സന്ദേശങ്ങൾ അയക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് കുട്ടി ഈ വിവരം സുഹൃത്തുക്കളോടും രക്ഷിതാക്കളോടും പറഞ്ഞത്. തന്റെ മകൾ പി.ജിയ്ക്കും മകൻ എസ്എസ്എൽസിക്കും പഠിക്കുകയാണെന്ന് പറഞ്ഞായിരുന്നു ബാലകൃഷ്ണൻ പെൺകുട്ടിയുമായി ചാറ്റ് ആരംഭിച്ചത്.

ഇതിന് ശേഷം പെൺകുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയായിരുന്നു. നമ്മൾ സംസാരിക്കുന്നത് ആരോടും പറയരുതെന്നും ഇയാൾ പെൺകുട്ടിയോട് പറഞ്ഞിരുന്നു.

പരീക്ഷയ്ക്കിടെ തനിച്ച് മുറിയിൽ എത്തി കാണാൻ ഇയാൾ പെൺകുട്ടിയോട് പറഞ്ഞിരുന്നു എന്നും വിവരമുണ്ട്. എന്നാൽ പെൺകുട്ടി മുറിയിൽ പോയില്ല, തുടർന്ന് എന്താണ് വരാതിരുന്നത് എന്നും, കോപ്പി അടിച്ചെന്ന് റിപ്പോർട്ട് ചെയ്യട്ടേയെന്നും ഇയാൾ ചോദിക്കുന്നുണ്ട്.

കുട്ടിയ്ക്ക് നല്ല ക്ഷീണമുണ്ടെന്നും തന്നെ കണ്ടാൽ പരിഹാരം കിട്ടുമെന്നും ഇയാൾ സന്ദേശത്തിൽ പറയുന്നു. ഉടനെ പെൺകുട്ടി വിവരം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. രക്ഷിതാക്കളുടെ നിർദ്ദേശ പ്രകാരം പെൺകുട്ടി പോലീസിൽ പരാതി നൽകി. പിന്നാലെ പോലീസ് ബാലകൃഷ്ണനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related