10
July, 2025

A News 365Times Venture

10
Thursday
July, 2025

A News 365Times Venture

ഡോ വന്ദനയുടെ കൊലപാതകത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി

Date:

കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍ വന്ദന ദാസ് (Dr Vandana Das) കുത്തേറ്റ് മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി (HIghcourt) . സന്ദീപിനെ പ്രൊസീജ്യര്‍ മുറിയില്‍ കയറ്റിയപ്പോള്‍ പോലീസ് എവിടെയായിരുന്നുവെന്ന് ഹൈക്കോടതി ചോദിച്ചു. അക്രമം കണ്ട് ഡോക്ടര്‍ ഭയന്നുനിന്നപ്പോള്‍ പോലീസ് രക്ഷയ്ക്ക് എത്തിയില്ലേയെന്നും കോടതി ചോദിച്ചു. വസ്തുത വസ്തുതയായി പറയണമെന്നും കോടതി പറഞ്ഞു. ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് സമര്‍പ്പിച്ച വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നതിനിടെയായിരുന്നു രൂക്ഷമായ ചോദ്യങ്ങള്‍.

ഇതാണ് സ്ഥിതിയെങ്കില്‍ പ്രതി മജിസ്‌ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ലെന്ന് കോടതി പരാമര്‍ശിച്ചു. ഈ വിഷയത്തെ സര്‍ക്കാര്‍ അലസമായി കാണരുത്. പോലീസിനെയല്ല കുറ്റം പറയുന്നത്. സംവിധാനത്തിന്റെ പരാജയമാണിത്.  പ്രതിയുടെ പെരുമാറ്റത്തില്‍ പ്രകടമായ വ്യത്യാസമുണ്ടായിരുന്നെന്ന് പോലീസ് തന്നെ പറയുന്നു, അങ്ങനെയെങ്കില്‍ എന്തിനാണ് പോലീസുകാരുടെ കാവലില്ലാതെ ഡോക്‌റുടെ മുന്നിലേക്ക് സന്ദീപീനെ എത്തിച്ചതെന്ന് കോടതി ചോദിച്ചു. നമ്മുടെ സംവിധാനാണ് വന്ദനയുടെ ജീവന്‍ നഷ്ടപ്പെടുത്തിയത്. ഇതേ സംവിധാനം തന്നെയാണ് അവളുടെ മാതാപിതാക്കളെ തീരാദുഖത്തിലാഴ്ത്തിയതെന്നും കോടതി പരാമര്‍ശിച്ചു.

അതേസമയം, പോലീസ് മേധാവി ഓണ്‍ലൈനായി കോടതിയില്‍ ഹാജരായിരുന്നു. ആക്രമണം നടന്നത് എങ്ങനെയെന്ന് ഹൈക്കോടതിയില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍. അജിത്കുമാര്‍ വിശദീകരിച്ചു. ആദ്യം വന്ന ഫോണ്‍ കോള്‍ മുതല്‍ ഏറ്റവും ഒടുവില്‍ എന്തുസംഭവിച്ചുവെന്ന് അക്കമിട്ട് നിരത്തിയാണ് കോടതിയില്‍  പ്രസന്റേഷന്‍ വഴി എഡിജിപി വിശദീകരിച്ചത്. സന്ദീപിന്റെ കാലിലെ മുറിവ് വൃത്തിയാക്കാനായി കാല്‍ താഴ്ത്തിവയ്ക്കാന്‍ നഴ്‌സ് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനു സന്ദീപ് തയാറായില്ല. ബന്ധു രാജേന്ദ്രന്‍ പിള്ള കാല്‍ ബലമായി താഴ്ത്തിയതാണ് സന്ദീപിനെ പ്രകോപിപ്പിച്ചെന്ന് എഡിജിപി കോടതിയെ അറിയിച്ചു.  ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ ജി. സന്ദീപിന്റെ ഫോണ്‍ ശബ്ദരേഖയും പോലീസ് കോടതിയില്‍ ഹാജരാക്കി. ആദ്യം വിളിച്ചത് പുലര്‍ച്ചെ 1.06ന്, താന്‍ കിണറ്റില്‍ ഒളിച്ചിരിക്കുന്നുവെന്നാണ് അതില്‍ സന്ദീപ് പറയുന്നത്. 3.49ന് വിളിച്ച രണ്ടാം കോളില്‍ അയല്‍വാസി തന്നെ കൊല്ലുമെന്നും ഇയാള്‍ പറയുന്നുണ്ട്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related