13
July, 2025

A News 365Times Venture

13
Sunday
July, 2025

A News 365Times Venture

മുംബൈ ഇന്ത്യൻസിന് നന്ദി’; വന്ന വഴി മറക്കാതെ റായുഡു

Date:

ഐപിഎല്ലിൽ തന്റെ 200-ാം മത്സരം പൂർത്തിയാക്കി അമ്പാട്ടി റായുഡു. ഐപിഎൽ ചരിത്രത്തിൽ 200 മത്സരങ്ങൾ കളിക്കുന്ന ഒമ്പതാമത്തെ താരമായി ഇതോടെ ഈ വെറ്ററൻ ബാറ്റർ മാറി. ഡൽഹി ക്യാപിറ്റൽസിന് എതിരായ ചെന്നൈയുടെ ഐപിഎൽ മത്സരത്തിലാണ് റായുഡു ഈ നാഴികക്കല്ല് മറികടന്നത്. മുംബൈ ഇന്ത്യൻസിൽ തന്റെ ഐപിഎൽ യാത്ര ആരംഭിച്ച റായുഡു, 2010ൽ തനിക്ക് അവസരം നൽകിയതിനും തന്നിൽ വിശ്വസിച്ചതിനും മുബൈ ഫ്രാഞ്ചൈസിയോട് നന്ദി രേഖപ്പെടുത്തി.

“വളരെ നന്ദി ആകാശിനും മി പൾട്ടനും.. ഇത് ശരിക്കും ഒരുപാട് അർത്ഥമാക്കുന്നു, 2010 മുതൽ എനിക്ക് ഒരു അവസരം നൽകിയതിനും എന്നെ വിശ്വസിച്ചതിനും വളരെയധികം നന്ദിയുണ്ട്. എനിക്ക് മുംബൈയ്‌ക്കൊപ്പം  ഒരുപാട് മികച്ച ഓർമ്മകളുണ്ട്, ഞാൻ പങ്കാളിയായ ഓരോ ട്രോഫി വിജയവും ഞാൻ വിലമതിച്ചിട്ടുണ്ട് ഞാൻ ഒരു ഭാഗമാണ്” എംഐയുടെ വീഡിയോയോട് പ്രതികരിക്കവെ റായുഡു ട്വീറ്റിൽ പറഞ്ഞു.

എംഎസ് ധോണി, ദിനേശ് കാർത്തിക്, രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ, ശിഖർ ധവാൻ, സുരേഷ് റെയ്‌ന, റോബിൻ ഉത്തപ്പ എന്നിവർക്കൊപ്പം ഐപിഎല്ലിൽ 200 മത്സരങ്ങൾ കളിച്ചവരുടെ പട്ടികയിലേക്ക് റായുഡുവും എത്തി. ടൂർണമെന്റിൽ ഇതുവരെ നാലായിരത്തിൽ അധികം റൺസും റായുഡു നേടിയിട്ടുണ്ട്.

2010 മുതൽ 2017 വരെ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിച്ച റായുഡു ഫ്രാഞ്ചൈസിക്കൊപ്പം മൂന്ന് ഐപിഎൽ ട്രോഫികളാണ് നേടിയത്. തുടർന്ന് 2018ൽ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് ചേക്കേറിയ അദ്ദേഹം ഐപിഎൽ 2023ലും സിഎസ്‌കെക്ക് വേണ്ടി തന്നെയാണ് കളിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related