8
July, 2025

A News 365Times Venture

8
Tuesday
July, 2025

A News 365Times Venture

നൊമ്പരമായി ആൻ മരിയ, കുർബാനക്കിടെ ഹൃദയാഘാതം സംഭവിച്ച 17കാരി അന്തരിച്ചു

Date:


ഇടുക്കി: ഹൃദയാഘാതത്തെ തുടർന്ന് ആഴ്ചകളായി ചികിത്സയിൽ കഴിഞ്ഞിരുന്ന 17കാരി ആൻ മരിയ ജോസ് അന്തരിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതത്തെതുടർന്നാണ് ആൻമരിയ മരണത്തിന് കീഴടങ്ങിയത്. സംസ്കാരം ഇരട്ടയാർ പള്ളിയിൽ നാളെ രണ്ട് മണിക്ക് നടക്കും.

അമൃത ആശുപത്രിയിൽ ഹൃദ്രോഗ വിഭാഗത്തിലെ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം വിദഗ്ധ ചികിത്സ നൽകിയ ശേഷം കോട്ടയത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജൂൺ ഒന്നാം തീയതി രാവിലെ പള്ളിയിൽ കുർബാനക്കിടെയായിരുന്നു ആൻ മരിയക്ക് ഹൃദയാഘാതം ഉണ്ടായത്.

തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും വിദഗ്ധ ചികിത്സക്കായി അമൃത ആശുപത്രിയിൽ എത്തിച്ചിരുന്നു. മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിലായിരുന്നു ഇടുക്കിയിൽ നിന്നും കൊച്ചിയിലേക്ക് അന്ന് ആംബുലൻസിന് വഴിയൊരുക്കിയത്. പിന്നീട് വിദഗ്ധ ചികിത്സക്ക് ശേഷം ജൂലൈ മാസത്തിൽ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related