നാട്ടാർക്ക് പെൻഷൻ കൊടുക്കാൻ പണമില്ലെങ്കിലും നമുക്കങ്ങ് സുഖിക്കണം, അല്ലേ വിജയാ! പരിഹസിച്ച് ശ്രീജിത്ത് പണിക്കർ


യാത്രാവേളയിൽ ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന് കാരവൻ സൗകര്യം ഒരുക്കണമെന്നു എഡിജിപിയുടെ നിർദ്ദേശം. തുടർന്ന് മുഖ്യമന്ത്രിക്ക് പുതിയതായി ഒരു കാരവന്‍ വാങ്ങാൻ പോകുന്നു എന്ന വാർത്തയും സജീവമായി. ഇതിനെതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ.

READ ALSO: ജപ്പാനിലെ സുനാമി; ഉള്ളതെല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യുന്നത് ആയിരക്കണക്കിന് ആളുകൾ

ഏറെ പ്രശസ്തമായ   ദാസന്റെയും വിജയന്റെയും ചിത്രങ്ങൾ ചിത്രം പങ്കുവെച്ചുകൊണ്ട് ശ്രീജിത്ത് കുറിച്ചത് ഇങ്ങനെ,

‘വെളുത്ത ഇന്നോവയ്ക്ക് സ്റ്റൈൽ കുറഞ്ഞപ്പോൾ കറുത്ത ഇന്നോവ. കറുത്ത ഇന്നോവയ്ക്ക് സ്റ്റൈൽ കുറഞ്ഞപ്പോൾ കാർണിവൽ. ഇനി കാർണിവലിന് സ്റ്റൈൽ കുറയുമ്പോൾ കാരവാൻ. ഹോ, നാട്ടാർക്ക് പെൻഷൻ കൊടുക്കാൻ പണമില്ലെങ്കിലും നമുക്കങ്ങ് സുഖിക്കണം, അല്ലേ വിജയാ?’.