9
July, 2026

A News 365Times Venture

9
Thursday
July, 2026

A News 365Times Venture

ഗവര്‍ണറുടെ വാഹനമെന്ന് കരുതി ആംബുലന്‍സിന് കരിങ്കൊടി കാണിച്ച് എസ്എഫ്‌ഐ സഖാക്കള്‍

Date:


പാലക്കാട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വണ്ടിയാണെന്ന് കരുതി ആംബുലന്‍സിന് കരിങ്കൊടി കാണിച്ച് എസ്എഫ്‌ഐ. പാലക്കാട് കാഴ്ച്ചപ്പറമ്പിലാണ് എസ്എഫ്‌ഐ ആംബുലന്‍സിന് കരിങ്കൊടി കാണിച്ചത്.ദേശീയപാത 544 ലൂടെ സൈറനിട്ട് വന്ന വാഹനം ഗവര്‍ണറുടേതാണെന്ന് തെറ്റിധരിച്ച് എസ്എഫ്‌ഐക്കാര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു.

ഇന്ന് കഞ്ചിക്കോട്ടും ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധമുണ്ടായി. സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി എത്തിയപ്പോഴായിരുന്നു പ്രതിഷേധം. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അരുണ്‍ ദേവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

അതേസമയം എസ്.എഫ്.ഐക്കാര്‍ എന്തിനാണ് തന്റെ പിറകെ നടക്കുന്നതെന്ന് അവരോട് തന്നെ ചോദിക്കണമെന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related