അത്യാധുനിക ഫിറ്റ്‌നെസ് ഉപകരണങ്ങളോടെ സ്പീക്കറുടെ ഔദ്യോഗിക വസതിയിൽ ജിം സ്ഥാപിക്കും: ടെൻഡർ ക്ഷണിച്ച് നിയമസഭാ സെക്രട്ടറി


തിരുവനന്തപുരം: നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ ഔദ്യോഗിക വസതിയിൽ അത്യാധുനിക ഉപകരണങ്ങളോടെ ജിം സ്ഥാപിക്കുന്നു. സ്പീക്കറിന്റെ ഔദ്യോഗിക വസതിയിൽ ഫിറ്റ്‌നെസ് ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനായി നിയമസഭാ സെക്രട്ടറി ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്. ആവശ്യമായ ഉപകരണങ്ങളുടെ വിവരണങ്ങളും കുറഞ്ഞത് മൂന്നുവർഷമെങ്കിലും വാറണ്ടിയും വേണമെന്ന് ടെൻഡറിൽ വ്യക്തമാക്കിയിട്ടുള്ളതെന്നാണ് വിവരം.

ട്രെഡ്മിൽ 5 എച്ച്പിക്ക് മുകളിലുള്ളതായിരിക്കണമെന്നാണ് ടെൻഡറിലെ നിർദ്ദേശം. സമയം, ദൂരം, കലോറി, പവർ, ഹാർട്ട് റേറ്റ് അടക്കമുള്ള വിവരങ്ങൾ പ്രദർശിപ്പിക്കുന്ന എൽഇഡി സ്‌ക്രീനും ഉണ്ടായിരിക്കണം. ലെഗ് കെൾ ആൻഡ് ലെഗ് എക്‌സ്റ്റെൻഷൻ മെഷീന് ഉപയോഗിക്കാൻ കഴിയുന്ന ഭാരപരിധി 180 കിലോയ്ക്കു മുകളിലായിരിക്കണമെന്നതാണ് ടെൻഡറിലെ മറ്റൊരു നിർദ്ദേശം.

3 ഫിറ്റ്‌നെസ് ഉപകരണങ്ങൾ വാങ്ങാനാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. ട്രെഡ്മിൽ, ലെഗ് കെൾ ആൻഡ് ലെഗ് എക്‌സ്റ്റെൻഷൻ മെഷീൻ, കൊമേഴ്ഷ്യൽ ക്രോസ് ട്രെയിനർ മെഷീൻ എന്നിവയ്ക്കായാണ് ടെൻഡർ ക്ഷണിച്ചത്.