ഇതിനെ കുറിച്ച്‌ ഉത്തരം പറയാൻ ഒട്ടും യോഗ്യതയില്ലാത്ത ആളാണ് ഞാൻ: അജു വർഗ്ഗീസ്


കുടുംബാസൂത്രണം കേരളത്തില്‍ കൂടുതല്‍ പേർ ബോധവാന്മാരായ വിഷയം അല്ലേ, അതിന് എത്രത്തോളം പ്രസക്തി നമ്മുടെ നാട്ടിലുണ്ട്? എന്ന അവതാരകാരന്റെ ചോദ്യത്തിന് നടൻ അജു വർഗ്ഗീസ് നൽകിയ മറുപടി ശ്രദ്ധ നേടുന്നു. ഇതിനെ കുറിച്ച്‌ സംസാരിക്കാൻ ഒട്ടും അർഹത ഇല്ലാത്ത ആളാണ് താൻ എന്നായിരുന്നു അജുവിന്റെ മറുപടി. തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട പ്രമോഷൻ ചടങ്ങിലാണ് താരം ഇത് വ്യക്തമാക്കിയത്.

read  also: രഥത്തില്‍ തെരുവിലിറങ്ങി ആദിത്യ വർമ: ശരിക്കും പൊങ്കാല തുടങ്ങിയിട്ടേ ഉള്ളൂവെന്ന ട്രോളുമായി സോഷ്യല്‍ മീഡിയ

‘ഇതിനെ കുറിച്ച്‌ ഉത്തരം പറയാൻ ഒട്ടും യോഗ്യതയില്ലാത്ത ആളാണ് ഞാൻ. ഇതിന്റെ മറ്റൊരു വശം എനിക്കും അറിയില്ല. ഒരു ഭാര്യയും ഭർത്താവും, അവരില്‍ രണ്ട് പേർക്കും ജോലി ഉള്ളവർ ഉണ്ടാകാം. നമ്മള്‍ ഒരാളെ കൂടി കുടുംബത്തിലേക്ക് കൊണ്ട് വരികയാണ്. അപ്പോള്‍ ആ വ്യക്തിക്ക് നല്‍കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നമുക്ക് കഴിവുണ്ടോ എന്നാണ് നോക്കേണ്ടത്’ അജു പറഞ്ഞു.