രഥത്തില്‍ തെരുവിലിറങ്ങി ആദിത്യ വർമ: ശരിക്കും പൊങ്കാല തുടങ്ങിയിട്ടേ ഉള്ളൂവെന്ന ട്രോളുമായി സോഷ്യല്‍ മീഡിയ


ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി രഥത്തില്‍ തെരുവിലിറങ്ങിയ തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യ വർമനു നേരെ പരിഹാസം. ജനാധിപത്യ സംവിധാനം വിജയകരമായി തുടരുന്ന സമകാലിക കേരളത്തില്‍ ഇത്തരമൊരു പ്രവൃത്തി തീർത്തും ജനാധിപത്യ വിരുദ്ധമെന്നാണ് സോഷ്യല്‍ മീഡിയയിലെ അഭിപ്രായം. കൊച്ചി രാജാവിലെ ജഗതിയുടെ ചിത്രവും ചട്ടമ്പിനാടിലെ ജനാർദ്ദനന്റെ ചിത്രവും പങ്കുവെച്ചാണ് ട്രോളുകള്‍.

read also: കഴിഞ്ഞ 9 വർഷം കൊണ്ട് നമ്മുടെ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് ഒന്ന് തിരിഞ്ഞുനോക്കിയാല്‍ മനസ്സിലാകും:സുജയ

ദേശീയ പാതയിലൂടെ ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് മുന്‍ രാജ കുടുംബത്തിലെ അംഗങ്ങള്‍ നടത്തിയ റോഡ് ഷോയിലാണ് ആദിത്യ വർമൻ രഥത്തിലേറി വന്നത്. ഓപ്പണ്‍ ജീപ്പ് രഥത്തിന്റെ മാതൃകയിലാക്കി അതില്‍ കയറി നിന്നുകൊണ്ടായിരുന്നു ആദിത്യ വർമന്റെ യാത്ര. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. നിരവധി പേരാണ് സംഭവത്തില്‍ ആദിത്യ വർമനെ ട്രോളുന്നത്. ശരിക്കും പൊങ്കാല ഇപ്പോഴാണ് തുടങ്ങിയതെന്നും, രാജാവിന്റെ കാലില്‍ ആണിയാണോ എന്നുമൊക്കെ പരിഹാസം ഉയരുന്നുണ്ട്.