മയ്യഴി 14 വര്‍ഷമായി വേശ്യകളുടെ കേന്ദ്രമായിരുന്നു, റോഡിലൂടെ പോകാന്‍ കഴിയുമോയെന്ന് പിസി ജോര്‍ജ്, കേസ് എടുത്ത് പൊലീസ്
കോഴിക്കോട്: മാഹിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ സംഭവത്തിൽ പിസി ജോര്‍ജിനെതിരെ കേസ് എടുത്തു. കോഴിക്കോട് നടന്ന എംടി രമേശിന്റെ ബിജെപി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു മാഹിയിലെ ജനങ്ങളെ അധിക്ഷേപിച്ച് കൊണ്ട് പിസി ജോര്‍ജ് സംസാരിച്ചത്. ഇതിൽ മാഹി പൊലീസാണ് കേസ് എടുത്തത്.
READ ALSO: ശരീരത്തില്‍ കെട്ടിവച്ച് 10 ലക്ഷം രൂപ കടത്താൻ ശ്രമം: പാലക്കാട് സ്വദേശി പിടിയില്‍
പിസി ജോർജ്ജിന്റെ പരാമർശത്തിനെതിരെ മാഹി എംഎല്‍എ രമേശ് പറമ്പത്ത് ഉള്‍പ്പടെയുള്ളവര്‍ രംഗത്തുവന്നിരുന്നു. ‘കോഴിക്കോട്-കണ്ണൂര്‍ റോഡിലെ മയ്യഴി 14 വര്‍ഷമായി വേശ്യകളുടെ കേന്ദ്രമായിരുന്നു. റോഡിലൂടെ പോകാന്‍ കഴിയുമോ. ഗുണ്ടകളും റൗഡികളും തെമ്മാടികളും കൂത്താടിയ പ്രദേശമായിരുന്നു അത്. ഇപ്പോള്‍ മാഹിയിലെ റോഡുകള്‍ മോദി സുന്ദരമാക്കി മാറ്റി’ – എന്നായിരുന്നു പി.സി. ജോര്‍ജ് പറഞ്ഞത്.