24
September, 2026

A News 365Times Venture

24
Thursday
September, 2026

A News 365Times Venture

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങുന്നു

Date:


തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങുന്നു. ഇന്ന് ആരംഭിക്കുന്ന മുഖ്യമന്ത്രിയുടെ പ്രചാരണം ഏപ്രില്‍ 22ന് അവസാനിക്കും. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലാണ് ആദ്യ പ്രചാരണം.

പൗരത്വഭേദഗതി നിയമത്തിനെതിരെ വിവിധ ജില്ലകളില്‍ സംഘടിപ്പിച്ച ബഹുജന റാലികള്‍ക്കു ശേഷമാണ് മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകുന്നത്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലായിരുന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭേദഗതിക്കെതിരെ റാലികള്‍ സംഘടിപ്പിച്ചത്.

കേരളം വലിയ പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍ പാര്‍ലമെന്റില്‍ നിശബ്ദരായി നിന്ന യുഡിഎഫ് എംപിമാരെ വിലയിരുത്താനുള്ള വേളയാണിതെന്ന് നേരത്തെ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

48 മണിക്കൂറിനുള്ളില്‍ ഗ്യാനേഷ് കുമാര്‍ രാജിവെച്ചില്ലെങ്കില്‍ രാജ്യവ്യാപകസമരം: സി.ജെ.പി

ന്യൂദല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ 48 മണിക്കൂറിനുള്ളില്‍ രാജി വെച്ചില്ലെങ്കില്‍...