റോഡ് മുറിച്ചുക്കുന്നതിനിടെ നിയന്ത്രം വിട്ട വാഹനം ഇടിച്ചു: രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു


മസ്‌കറ്റ് : ഒമാനില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാർ ഉള്‍പ്പെടെ മൂന്നുപേർ‌ക്ക് ദാരുണാന്ത്യം. അഞ്ചംഗ സംഘം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം ഇവരെ ഇടിക്കുകയായിരുന്നു.

read also: ‘ജീവിതത്തില്‍ കോഴിയായ ഒരാള്‍ക്ക് മാത്രമെ ഇങ്ങനെയൊക്കെ എഴുതാൻ പറ്റു’: ശ്രീനിവാസനെക്കുറിച്ച് ധ്യാൻ

നിസ്വ ആശുപത്രിയിലെ നഴ്സുമാരായ തൃശൂർ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശി ഷജീറ ഇല്യാസ് എന്നിവരാണ് മരിച്ചത്. ഈജിപ്ഷ്യൻ സ്വദേശിയായ നഴ്സാണ് മരിച്ച മറ്റൊരാള്‍. രണ്ട് മലയാളി നഴ്സ്മാർക്ക് പരിക്കേറ്റു. ഷേർളി ജാസ്‌മിൻ, മാളു മാത്യു എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയില്‍ ചികിത്സയിലാണ്.