30
June, 2026

A News 365Times Venture

30
Tuesday
June, 2026

A News 365Times Venture

ഭരണഘടനയെ ചോദ്യം ചെയ്യുന്നവര്‍ യഥാര്‍ത്ഥ ജെന്‍ സികളല്ല- നിതിന്‍ നബിന്‍

Date:

ഭരണഘടനയെ ചോദ്യം ചെയ്യുന്നവര്‍ യഥാര്‍ത്ഥ ജെന്‍ സികളല്ല: നിതിന്‍ നബിന്‍

ഹൈദരാബാദ്: രാജ്യത്തിന്റെ ഭരണഘടനയേയും സംസ്‌കാരത്തേയും ചോദ്യം ചെയ്യുന്നവര്‍ യഥാര്‍ത്ഥ ജെന്‍ സികളല്ലെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ് നിതിന്‍ നബിന്‍. മറിച്ച് തങ്ങളുടെ കരിയര്‍ ക്രിയാത്മകമായി കെട്ടിപ്പടുക്കുകയും ദേശീയ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുകയും ചെയ്യുന്ന യുവാക്കളാണ് യഥാര്‍ത്ഥ ജെന്‍സികളെന്നും നബിന്‍ പറഞ്ഞു.

ഹൈദരാബാദില്‍ എഞ്ചിനിയറിങ് കേളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായുളള കോണ്‍ക്ലേവില്‍ സംസാരിക്കവെയായിരുന്നു ബി.ജെ.പി നേതാവിന്റെ പരാമര്‍ശം. സ്റ്റാര്‍ട്ടപ്പുകളിലൂടെയും കായികരംഗത്തിലൂടെയും സ്വന്തം ഭാവിയും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയും രൂപപ്പെടുത്തുന്ന യുവാക്കളാണ് യഥാര്‍ത്ഥ ജെന്‍ സികള്‍ എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ യുവാക്കള്‍ നവീകരണം, സാങ്കേതികവിദ്യ, ആത്മവിശ്വാസം, സംഭാവന എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും നിതിന്‍ നബിന്‍ പറഞ്ഞു.

രാജ്യത്തിന്റെ സംസ്‌കാരത്തെയും ഭരണഘടനയെയും ആത്മാവിനെയും വെല്ലുവിളിക്കുകയും വിഘടനവാദ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്ന ‘തുക്‌ഡെ തുക്‌ഡെ ഗാംഗ്’ ചിന്താഗതിയുള്ളവര്‍ക്ക് ഇന്ത്യയിലെ ജെന്‍ സികള്‍ എന്ന് അവകാശപ്പെടാന്‍ കഴിയില്ലെന്നും അദ്ദേഹം വാദിച്ചു.

മറ്റ് രാജ്യങ്ങളിലെ ജെന്‍ സി പ്രസ്ഥാനങ്ങളെ അനുകരിച്ച് ഇന്ത്യയിലെ യുവാക്കളെ വഴിതെറ്റിക്കാനും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനും ചില പ്രതിപക്ഷ ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ വിദേശ ശക്തികള്‍ക്കോ നവമാധ്യമ അജണ്ടകള്‍ക്കോ ഇന്ത്യയുടെ ഭാവി നിര്‍ണയിക്കാന്‍ യുവാക്കള്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴില്‍ കശ്മീരിലെ യുവാക്കളുടെ പ്രതിച്ഛായ മാറിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരുകാലത്ത് കല്ലേറുമായി ബന്ധപ്പെടുത്തിയിരുന്ന കശ്മീരിലെ യുവാക്കള്‍ ഇന്ന് വിദ്യാഭ്യാസം, കായികം (രഞ്ജി ട്രോഫി ഉള്‍പ്പെടെ), ദേശീയ സേവനം എന്നിവയില്‍ രാജ്യത്തിന് അഭിമാനമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനോടുള്ള വിയോജിപ്പുകള്‍ ജനാധിപത്യ മാര്‍ഗങ്ങളിലൂടെ മാത്രമായിരിക്കണം പ്രകടിപ്പിക്കേണ്ടതെന്നും യുവാക്കള്‍ കുറുക്കുവഴികള്‍ ഒഴിവാക്കി വ്യക്തമായ ലക്ഷ്യത്തോടെ പൊതുരംഗത്തേക്ക് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlight: Those who question the Constitution are not real JNS; disagreements with the government should be expressed through democratic means: Nitin Nabin




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related