‘മൈ ന്യൂ ഇൻട്രൊഡക്ഷൻ’: വൈറലായി ഗോപി സുന്ദറിന്റെ പുതിയ പോസ്റ്റ്


‘മൈ ന്യൂ ഇൻട്രൊഡക്ഷൻ’ എന്ന അടിക്കുറിപ്പോടെ സംഗീത സംവിധായകൻ ഗോപി സുന്ദർ പങ്കുവച്ച പോസ്റ്റ് വൈറൽ. ഹരിദാസ് സംവിധാനം ചെയ്യുന്ന ‘താനാരാ’ എന്ന ചിത്രത്തിലെ പാട്ടിലൂടെ പുതിയ ഗായികയെയാണ് താരം പരിചയപ്പെടുത്തിയിരിക്കുന്നത്.

ചിത്രത്തിലെ ‘സോന ലഡ്‌കി’ എന്ന പാട്ടുപാടിയ ഗായിക പ്രിയ നായർക്കൊപ്പമുള്ള ചിത്രമാണ് ഗോപി സുന്ദർ ഫേസ്‌ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ഇന്നലെയാണ് പാട്ട് യുട്യൂബിലൂടെ പുറത്തിറങ്ങിയത്. ഇതിന്റെ ലിങ്കും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

read also സ്കൂള്‍ ബസിടിച്ച്‌ യു.കെ.ജി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന മുഴുനീള കോമഡി ചിത്രം താനാരാ ഓഗസ്റ്റ് ഒൻപതിനാണ് റിലീസ് ചെയ്യുന്നത്.