18
April, 2026

A News 365Times Venture

18
Saturday
April, 2026

A News 365Times Venture

മകളുടെ സുഹൃത്തിനെ കൊല്ലാന്‍ അച്ഛന്റെ ക്വട്ടേഷന്‍: മൂന്ന് പേര്‍ പിടിയില്‍

Date:



തിരുവനന്തപുരം: മകളുടെ സുഹൃത്തിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ അച്ഛൻ. സംഭവത്തിൽ ക്വട്ടേഷന്‍ സംഘവും അച്ഛനും അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശി സന്തോഷ് കുമാറും ക്വട്ടേഷന്‍ ഏറ്റെടുത്ത സൂരജ്, മനു എന്നിവരാണ് മണ്ണന്തല പൊലീസിന്റെ പിടിയിലായത്.

read also:പെണ്‍സുഹൃത്തിനെ കളിയാക്കി: കണ്ടക്ടറെ കുത്തിക്കൊന്ന പ്രതി പിടിയില്‍

ഫെബ്രുവരിയില്‍ സന്തോഷിന്റെ മകള്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് കാരണം മകളുടെ സുഹൃത്തായ അനുജിത്ത് ആണെന്ന് പറഞ്ഞാണ് സന്തോഷ് ബന്ധു ജിജുവിന് ക്വട്ടേഷന്‍ നല്‍കിയത്‍. സൂരജും മനുവും രണ്ട് തവണ അനുജിത്തിനെ കൊല്ലാന്‍ ശ്രമിച്ചെന്നും പൊലീസ് പറയുന്നു.

മകളുടെ ആത്മഹത്യയില്‍ പ്രതികാരമായിട്ടാണ് അനുജിത്തിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് സന്തോഷ് മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. സിസിടിവി കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

‘നിങ്ങള്‍ കുട്ടികളെ കൊല്ലുകയാണ്, ക്രിസ്തു വംശഹത്യയെ പിന്തുണയ്ക്കുന്നില്ല!’: ജോര്‍ജിയില്‍ ജെ.ഡി. വാന്‍സിനെതിരെ പ്രതിഷേധം

ജോര്‍ജിയ: ഗസയിലെയും ഇറാനിലെയും ജനതയ്‌ക്കെതിരെ ഇസ്രഈല്‍ നടത്തുന്ന യുദ്ധത്തിന് ട്രംപ് ഭരണകൂടം...