25
September, 2026

A News 365Times Venture

25
Friday
September, 2026

A News 365Times Venture

കാളിദാസിന് ഇനി തരിണി കൂട്ട് : നടൻ്റെ വിവാഹം നടന്നത് ഗുരുവായൂരിൽ

Date:


തൃശൂർ: താരദമ്പതിമാരായ ജയറാമിന്റെയും പാർവതിയുടെയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. സുഹൃത്തും മോഡലുമായ തരിണി കലിങ്കരായർ ആണ് വധു. ഗുരുവായൂരിൽ രാവിലെ 7.15 നും 8 നുമിടയിലെ മുഹൂർത്തത്തിലായിരുന്നു വിവാഹം.

കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി മുഹമ്മദ് റിയാസ്, നടൻ ജയസൂര്യ തുടങ്ങി സിനിമാ മേഖലയിൽ നിന്നും ഒട്ടനവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

നീലഗിരി സ്വദേശിയായ തരണിയുടെയും കാളിദാസന്റെയും വിവാഹനിശ്ചയം കഴിഞ്ഞ നവംബറിൽ ചെന്നൈയിലായിരുന്നു നടന്നത്. ഇന്നലെയാണ് ഇരുവരുടെയും പ്രീ വെഡ്ഡിംഗ് ചടങ്ങ് നടന്നത്. ലണ്ടനിൽ നിന്നും ജയറാമിന്റെ മകൾ മാളവികയും ഭർത്താവ് നവീനും ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു.

മോഡലിംഗ് രംഗത്ത് പ്രശസ്തിയാർജിച്ച തരിണി 2021ൽ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേഡ് റണ്ണർ അപ്പാണ്. പീച്ച് സ്റ്റൈലിൽ ഗോൾഡൻ വർക്കുകൾ വരുന്ന സാരിയിൽ അതീവ സുന്ദരിയായാണ് തരിണി ഗുരുവായൂരിലെത്തിയത്.

ചുവപ്പിൽ ഗോൾഡൻ ബോർഡർ വരുന്ന മുണ്ടും മേൽമുണ്ടും പഞ്ചകച്ചം സ്റ്റൈലിൽ ധരിച്ചാണ് കാളിദാസ് എത്തിയത്. ഇരുവരുടെയും കല്യാണ ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ബി.ജെ.പിയെ തള്ളിക്കളഞ്ഞതിനാല്‍ യുവാക്കളെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം: എസ്.എസ്.ആര്‍ തടഞ്ഞതിനെതിരെ കോണ്‍ഗ്രസ്

ന്യൂദല്‍ഹി: രാജ്യത്ത് വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടി (സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍-...

ഭരണഘടനാസ്ഥാപനങ്ങള്‍ മുന്‍പെങ്ങുമില്ലാത്ത വിധം ഭീഷണി നേരിടുന്നു: പ്രതിഷേധപരിപാടികളില്‍ ഒറ്റക്കെട്ടായി പങ്കുചേരണമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: നമ്മുടെ രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങള്‍ മുമ്പൊരിക്കലുമില്ലാത്തവിധം വലിയ ഭീഷണി നേരിടുകയാണെന്ന്...