മാനന്തവാടിയില്‍ യുവതിയെ കടിച്ചുകൊന്ന കടുവയെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവ്
തിരുവനന്തപുരം: മാനന്തവാടിയില്‍ ആദിവാസി യുവതിയെ കടിച്ചുകൊന്ന കടുവയെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവ്. വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റേതാണ് നിര്‍ദേശം. ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉത്തരവ് പുറപ്പെടുവിച്ചു.
കടുവ കടിച്ചുകൊന്ന നിലയില്‍ യുവതിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി വിട്ടുനല്‍കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.
സ്ഥലത്തെത്തിയ മന്ത്രി ഒ.ആര്. കേളുവിനെതിരെയും നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. മലയോര മേഖലകളിലെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കരുതെന്ന് നാട്ടുകാര്‍ പ്രതികരിച്ചു.
Content Highlight: Order to shoot and kill the tiger that killed the young woman in Mananthavadi




