23
April, 2026

A News 365Times Venture

23
Thursday
April, 2026

A News 365Times Venture

വിവരങ്ങള്‍ ചോര്‍ത്തി; 20 ജീവനക്കാരെ പിരിച്ചുവിട്ട് മെറ്റ

Date:

വിവരങ്ങള്‍ ചോര്‍ത്തി; 20 ജീവനക്കാരെ പിരിച്ചുവിട്ട് മെറ്റ

വാഷിങ്ടണ്‍: കമ്പനിയുടെ ആഭ്യന്തര വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിനെ തുടര്‍ന്ന് 20 ജീവനക്കാരെ പിരിച്ചുവിട്ട് മെറ്റ. ആഭ്യന്തര വിവരങ്ങള്‍ ചോര്‍ത്തുന്നത് കമ്പനിയുടെ പോളിസികള്‍ക്ക് ചേര്‍ന്നതല്ലെന്നും നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും മെറ്റ അറിയിച്ചു.

ജീവനക്കാര്‍ കമ്പനിയില്‍ പ്രവേശിക്കുന്ന ആദ്യകാലങ്ങളില്‍ തന്നെ ആഭ്യന്തര വിവരങ്ങള്‍ ചോര്‍ത്തരുതെന്ന് പറഞ്ഞിരുന്നുവെന്നും ഇടയ്ക്കിടെ ഓര്‍മപ്പെടുത്താറുണ്ടെന്നും മെറ്റ വക്താവ് പറഞ്ഞു.

അടുത്തിടെ തങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് കമ്പനിക്ക് പുറത്ത് രഹസ്യവിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്നും ഇതേ തുടര്‍ന്നാണ് നിലവില്‍ 20 ജീവനക്കാരെ പിരിച്ചുവിട്ടതെന്നും ഇനിയും കൂടുതല്‍ പിരിച്ചുവിടലുകളുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും മെറ്റ വക്താവ് കൂട്ടിച്ചേര്‍ത്തു.

വിഷയം ഗൗരവമായി തന്നെയാണ് തങ്ങള്‍ കാണുന്നതെന്നും ചോര്‍ച്ചയെ കുറിച്ചുള്ള വിവരങ്ങള്‍ മനസിലാക്കുന്ന മുറയ്ക്ക് നടപടികള്‍ തുടരുമെന്നും വക്താവ് പറഞ്ഞു.

സംഭവത്തില്‍ ജീവനക്കാരുമായി മെറ്റ സി.ഇ.ഒ സുക്കര്‍ബര്‍ഗ് കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നുവെന്നും ഇതിന് പിന്നാലെയാണ് പിരിച്ചുവിടല്‍ നടന്നതെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ കഴിയില്ലെന്നും മെറ്റ വ്യക്തമാക്കി.

അടുത്തിടെ സുക്കര്‍ബര്‍ഗ് കമ്പനിയില്‍ കടുത്ത നയമാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നുവെന്നും ഇത് ജീവനക്കാരുടെ ആത്മവിശ്വാസത്തെയും ജോലിയെയും ബാധിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മോശം പ്രകടനം കാഴ്ചവെച്ച ജീവനക്കാരെ പിരിച്ചുവിട്ടിരുന്നുവെന്നും 3000ത്തോളം ജീവനക്കാരെയാണ് കമ്പനിയുടെ പുതിയ നയങ്ങള്‍ ബാധിച്ചിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: leaked information; Meta laid off 20 employees




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മറ്റൊരു യുദ്ധമുണ്ടായാല്‍ ആക്രമിക്കാന്‍ അമേരിക്കയുടെ പക്കല്‍ ആയുധമുണ്ടാകില്ല; റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: ഇറാനെതിരായ യുദ്ധത്തെത്തുടര്‍ന്ന് അമേരിക്കയുടെ മിസൈല്‍ ശേഖരത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തിയതായി...

മുഖ്യമന്ത്രി കസേരയ്ക്കായി സോഷ്യല്‍ മീഡിയയില്‍ പോര്; ചെന്നിത്തലയ്ക്കായി ക്യാമ്പെയ്‌നുമായി യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി...