23
April, 2026

A News 365Times Venture

23
Thursday
April, 2026

A News 365Times Venture

തൃശൂര്‍പൂരം വെടിക്കെട്ട് തടയണമെന്നാവശ്യപ്പെട്ട് ഹരജി; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസ്

Date:

തൃശൂര്‍പൂരം വെടിക്കെട്ട് തടയണമെന്നാവശ്യപ്പെട്ട് ഹരജി; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: തൃശൂര്‍പൂരം വെടിക്കെട്ട് തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. രണ്ടാഴ്ചക്കകം സര്‍ക്കാരുകള്‍ മറുപടി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

തൃശൂര്‍ പൂരം വെടിക്കെട്ട് തടയണമെന്നാവശ്യപ്പെട്ട് തിരുവമ്പാടി സ്വദേശി വെങ്കിടാചലം നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍. പൂരം വെടിക്കെട്ട് അന്തരീക്ഷ-ശബ്ദ മലിനീകരണത്തിന് ഇടയാക്കുന്നുവെന്ന് കാണിച്ചാണ് ഹരജി.

നിശബ്ദ മേഖലയില്‍ രാത്രി കാലത്ത് നടത്തുന്ന വെടിക്കെട്ട് നിയമവിരുദ്ധമാണെന്നും ജില്ലാ കളക്ടറുടെ അനുമതി തേടാതെയാണ് വെടിക്കെട്ട് നടത്തുന്നതെന്നും ഹരജിക്കാരന്‍ പറയുന്നു.

രാത്രികാല വെടിക്കെട്ട് സമാധാന ജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് അനുവദിനീയമായ പരിധിക്കപ്പുറമുള്ള വെടിക്കെട്ടെന്നും ഹരജിയില്‍ പറയുന്നുണ്ട്.

മാലിന്യമുക്തമായ അന്തരീക്ഷമാണ് തൃശൂര്‍ പൂരത്തിലെന്നും ഇതിനെതിരെ നടപടിയെടുക്കാന്‍ ഇരുസര്‍ക്കാരുകളും തയ്യാറാകുന്നില്ലെന്നും ഹരജിയില്‍ പറയുന്നു.

Content Highlight: Petition to stop fireworks in Thrissurpuram; High Court Notice to Central and State Govts




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മറ്റൊരു യുദ്ധമുണ്ടായാല്‍ ആക്രമിക്കാന്‍ അമേരിക്കയുടെ പക്കല്‍ ആയുധമുണ്ടാകില്ല; റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: ഇറാനെതിരായ യുദ്ധത്തെത്തുടര്‍ന്ന് അമേരിക്കയുടെ മിസൈല്‍ ശേഖരത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തിയതായി...

മുഖ്യമന്ത്രി കസേരയ്ക്കായി സോഷ്യല്‍ മീഡിയയില്‍ പോര്; ചെന്നിത്തലയ്ക്കായി ക്യാമ്പെയ്‌നുമായി യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി...