27
April, 2026

A News 365Times Venture

27
Monday
April, 2026

A News 365Times Venture

റിയാലിന്റെ മൂല്യം ഇടിഞ്ഞു; ധനമന്ത്രിയെ ഇംപീച്ച് ചെയ്ത് ഇറാന്‍

Date:

റിയാലിന്റെ മൂല്യം ഇടിഞ്ഞു; ധനമന്ത്രിയെ ഇംപീച്ച് ചെയ്ത് ഇറാന്‍

ടെഹ്‌റാന്‍: സാമ്പത്തിക പ്രശ്നങ്ങളുടെയും റിയാലിന്റെ മൂല്യത്തകര്‍ച്ചയുടെയും പേരില്‍ ഇറാനിയന്‍ നിയമനിര്‍മാണസഭ ധനകാര്യ മന്ത്രി അബ്ദുള്‍ നാസര്‍ ഹെമ്മാതിയെ ഇംപീച്ച് ചെയ്തു. ഇറാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ മുന്‍ ഗവര്‍ണര്‍ കൂടിയായിരുന്നു ഹെമ്മാതി.

ഞായറാഴ്ച നടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഹെമ്മാതിയുടെ വിശ്വാസ വോട്ടെടുപ്പ് പരാജയപ്പെട്ടു. 273 നിയമസഭാംഗങ്ങളില്‍ 182 പേരും അദ്ദേഹത്തെ പുറത്താക്കുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തു. എണ്‍പത്തിയൊമ്പത് നിയമസഭാംഗങ്ങള്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്.

ഇംപീച്ച്മെന്റ് സെഷനില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ധനമന്ത്രിയെ അനുകൂലിച്ച് സംസാരിച്ചതായി പ്രസ്. ടി.വി റിപ്പോര്‍ട്ട് ചെയ്തു. ശത്രുവുമായുള്ള സാമ്പത്തിക യുദ്ധത്തിലാണ് രാജ്യമെന്നും പരസ്പരം കുറ്റപ്പെടുത്തുന്നത് ഒരു പ്രശ്നത്തിനും പരിഹാരമാകില്ലെന്നുമാണ് പെസഷ്‌കിയാന്‍ അഭിപ്രായപ്പെട്ടത്. അതിനാല്‍ രാജ്യത്തിന്റെ ദുരിതങ്ങള്‍ക്കുള്ള ഏക പരിഹാരം ഐക്യവും ഒത്തുചേരലുമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

‘ഇന്നത്തെ സമൂഹത്തിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒരു വ്യക്തിയുമായി ബന്ധപ്പെട്ടതല്ല. മാത്രമല്ല എല്ലാത്തിനും ഒരാളെ കുറ്റപ്പെടുത്താന്‍ കഴിയില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാന് അപാരമായ കഴിവുകളുണ്ടെന്നും ശത്രുവിന്റെ സാമ്പത്തിക യുദ്ധത്തില്‍ അവര്‍ വിജയികളാകുമെന്നും ഹെമ്മാതിയും പറയുകയുണ്ടായി.

വിപണികളെ സ്ഥിരപ്പെടുത്തുന്നതിലും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിലും  ധനമന്ത്രി പരാജയപ്പെട്ടുവെന്നതാണ് ഹെമ്മാതിക്കെതിരെ ഉയര്‍ന്ന പ്രധാന ആരോപണം.

ജൂലൈയില്‍ പ്രസിഡന്റ് പെസഷ്‌കിയാന്‍ അധികാരത്തില്‍ വന്നതിനുശേഷം ഇറാനിയന്‍ റിയാലിന്റെ മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു. 2015ല്‍, ഇറാനിയന്‍ റിയാലിന് അമേരിക്കന്‍ ഡോളറിനെതിരെ 32,000 വിലയുണ്ടായിരുന്നു, എന്നാല്‍ ജൂലൈയില്‍ പെസഷ്‌കിയാന്‍ അധികാരമേറ്റപ്പോഴേക്കും അത് ഓപ്പണ്‍ മാര്‍ക്കറ്റില്‍ ഡോളറിനെതിരെ ഏകദേശം 600,000 ആയി കുറഞ്ഞു.

അടുത്തിടെ പ്രാദേശിക സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതോടെ ഇത് കൂടുതല്‍ ഇടിഞ്ഞു. വര്‍ധിച്ചുവരുന്ന ജീവിതച്ചെലവും പണപ്പെരുപ്പവും രാജ്യത്ത്‌ വ്യാപകമായ പൊതുജന അസംതൃപ്തിക്കും ഇടയാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Due to currency falls, Iranian Finance Minister Abdolnaser Hemmati impeached




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related