12
July, 2025

A News 365Times Venture

12
Saturday
July, 2025

A News 365Times Venture

സംസ്ഥാനത്ത് അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക്; നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടി

Date:

സംസ്ഥാനത്ത് അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക്; നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യവേനലവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക്. ബാലാവകാശ കമ്മീഷന്റേതാണ് ഉത്തരവ്. നേരത്തെ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ 2024-25 അധ്യായന വര്‍ഷവും കര്‍ശനമായി നടപ്പാക്കണമെന്നാണ് നിര്‍ദേശം.

കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ് കുമാര്‍, കമ്മീഷന്‍ അംഗം ഡോ.വില്‍സണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കേരളത്തിലെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ ഹൈക്കോടതി വിധി നടപ്പാക്കുന്നുവെന്ന് ബന്ധപ്പെട്ട റീജണല്‍ ഓഫീസര്‍മാരും ചെയര്‍മാനും ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കൃത്യമായി പരിശോധിക്കണമെന്നും കമ്മീഷന്‍ പറഞ്ഞു.

സ്വകാര്യ ട്യൂഷന്‍ സെന്ററുകളുടെ സമയക്രമം രാവിലെ 7.30 മുതല്‍ 10.30 വരെയാണെന്നും ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കമ്മീഷന്‍ നിര്‍ദേശവും നല്‍കി.

ഉത്തരവുകള്‍ നടപ്പാക്കി 15 ദിവസത്തിനകം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

2024 ഏപ്രിലില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലും, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളിലും മധ്യവേനലവധിക്കാലത്ത് വിവിധ ക്ലാസുകള്‍ നടത്തുന്നതായി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

വേനലവധിക്കാലത്ത് സംസ്ഥാനത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളിലെ ക്ലാസിന്റെ സമയം രാവിലെ 7.30 മുതല്‍ 10.30 വരെയായി ക്രമപ്പെടുത്തണമെന്ന് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.

Content Highlight: Vacation classes banned in the state; strict action taken if the directive is violated




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related