11
July, 2025

A News 365Times Venture

11
Friday
July, 2025

A News 365Times Venture

ശ്രീലങ്കയുമായുള്ള മത്സ്യത്തൊഴിലാളി പ്രശ്‌നം പരിഹരിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം അവഗണിച്ചു; പ്രധാനമന്ത്രിക്കെതിരെ എം.കെ സ്റ്റാലിന്‍

Date:

ശ്രീലങ്കയുമായുള്ള മത്സ്യത്തൊഴിലാളി പ്രശ്‌നം പരിഹരിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം അവഗണിച്ചു; പ്രധാനമന്ത്രിക്കെതിരെ എം.കെ സ്റ്റാലിന്‍

ചെന്നൈ: ശ്രീലങ്കയുമായുള്ള മത്സ്യത്തൊഴിലാളി പ്രശ്‌നം പരിഹരിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം പ്രധാനമന്ത്രി അവഗണിച്ചുവെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഭാഷാ തര്‍ക്കം മുതല്‍ അതിര്‍ത്തി നിര്‍ണയം വരെയുള്ള വിഷയങ്ങളില്‍ കേന്ദ്രവും തമിഴ്നാട് സര്‍ക്കാരും തമ്മിലുള്ള വാഗ്‌വാദങ്ങള്‍ ഉയരുന്നതിനിടെയാണ് സ്റ്റാലിന്റെ വിമര്‍ശനം.

അടുത്തിടെ ശ്രീലങ്ക സന്ദര്‍ശിച്ചപ്പോള്‍ കച്ചത്തീവ് ദ്വീപ് തര്‍ക്കം ഉന്നയിക്കുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടെന്നും അദ്ദേഹം വിമര്‍ശിച്ചു. ശ്രീലങ്കന്‍ സന്ദര്‍ശനവേളയില്‍ രാജ്യത്തെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കുറിച്ച് ചര്‍ച്ച ചെയ്തില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നതിനും കച്ചത്തീവ് ദ്വീപ് തിരിച്ചുപിടിക്കുന്നതിനും കാര്യമായ നടപടികളൊന്നും സ്വീകരിച്ചില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. ഇത് ഖേദകരവും ആശങ്കാജനകവുമാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും തങ്ങളുടെ ആവശ്യങ്ങള്‍ അവഗണിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ പെരുമാറ്റം എങ്ങനെയായാലും തങ്ങളുടെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം സംരക്ഷിക്കുന്നതില്‍ തങ്ങള്‍ പരാജയപ്പെടില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

നേരത്തെ ഈ ആവശ്യങ്ങളുന്നയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരുന്നു. ശ്രീലങ്കന്‍ സന്ദര്‍ശനത്തിന് മുമ്പായിരുന്നു കത്തയച്ചത്. 2024ല്‍ 530 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും 2025ലെ ആദ്യത്തെ മൂന്ന് മാസങ്ങളിലായി 47 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടിയെന്നും കത്തില്‍ ഉന്നയിച്ചിരുന്നു.

കച്ചത്തീവ് ദ്വീപ് തിരിച്ചുപിടിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്നും സ്റ്റാലിന്‍ തന്റെ കത്തില്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച പ്രമേയവും നേരത്തെ സംസ്ഥാന നിയമസഭ ഏകകണ്ഠമായി പാസാക്കുകയും ചെയ്തിരുന്നു.

തമിഴ്‌നാട്ടില്‍ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക പരിപാടികളില്‍ നിന്ന് വിട്ടുനിന്ന് പ്രധാനമന്ത്രിയെ അപമാനിച്ച സ്റ്റാലിന്‍ മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ നേരത്തെ പറഞ്ഞിരുന്നു. ചടങ്ങില്‍ വെച്ച് പ്രധാനമന്ത്രിയും സ്റ്റാലിനെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം.

Content Highlight: MK Stalin slams PM for ignoring state’s demand to resolve fishermen issue with Sri Lanka




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related