13
July, 2025

A News 365Times Venture

13
Sunday
July, 2025

A News 365Times Venture

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംഘി എന്ന് വിളിച്ച് അധിക്ഷേപിച്ചു; കനയ്യ കുമാറിനെതിരെ പരാതി നല്‍കി ബി.ജെ.പി

Date:

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘സംഘി’ എന്ന് വിളിച്ച് അധിക്ഷേപിച്ചു; കനയ്യ കുമാറിനെതിരെ പരാതി നല്‍കി ബി.ജെ.പി

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും ആര്‍.എസ്.എസിനേയും അധിക്ഷേപിച്ചു എന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറിനെതിരെ പരാതി നല്‍കി ബി.ജെ.പി. ബീഹാറിലെ ബി.ജെ.പിയുടെ മീഡിയ ഇന്‍ ചാര്‍ജ് ഡാനിഷ് ഇക്ബാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോട്‌വാലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആര്‍.എസ്.എസിനെയും അധിക്ഷേപിക്കുന്ന ഭാഷ കനയ്യ കുമാര്‍ ഉപയോഗിച്ചുവെന്നാണ് ബി.ജെ.പി നേതാവ് തന്റെ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. കനയ്യ കുമാറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇക്ബാല്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഏപ്രില്‍ 11ന് ഒരു ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുക്‌ഡെ തുക്‌ഡെ സംഘത്തിന്റെ ഭാഗമായ കനയ്യ കുമാര്‍ പ്രധാനമന്ത്രി മോദിക്കെതിരേയും ആര്‍.എസ്.എസിനെതിരേയും അതിന്റെ പ്രത്യയശാസ്ത്രങ്ങള്‍ക്കെതിരേയും അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചുവെന്നും അദ്ദേഹത്തിന്റെ ഭാഷ അങ്ങേയറ്റം പ്രതിഷേധാര്‍ഹവും അസ്വീകാര്യവുമാണെന്നും ഇക്ബാല്‍ കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ കനയ്യക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിനെതിരെ ഉടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഞങ്ങള്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്,’ മുഹമ്മദ് ഇഖ്ബാല്‍ പറഞ്ഞു.

അടുത്തിടെ ഒരു ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ കനയ്യ കുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘സംഘി’ എന്ന് വിളിച്ചിരുന്നു. ആര്‍.എസ്.എസ് ബി.ജെ.പിയുടെ ഐഡിയോളജിക്കല്‍ ഫാദര്‍ ആണെന്നും കനയ്യ കുമാര്‍ പറയുകയുണ്ടായി. എന്നാല്‍ കനയ്യ കുമാറിന്റെ പരാമര്‍ശം ശരിയല്ലല്ലോ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ മഹാത്മാഗാന്ധിയെ കൊന്നവര്‍ക്കെതിരെ വേറെ എന്ത് ഭാഷ ഉപയോഗിക്കണമെന്ന് കനയ്യ കുമാര്‍ തിരിച്ച് ചോദിക്കുകയും ചെയ്തു.

Content Highlight: BJP files complaint against Kanhaiya Kumar for insulting PM Narendra Modi and RSS

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related