14
July, 2025

A News 365Times Venture

14
Monday
July, 2025

A News 365Times Venture

അത്യാവശ്യ സാഹചര്യങ്ങളില്‍ അല്ലാതെ അമേരിക്കയിലേക്ക് യാത്രകള്‍ നടത്തരുത്; കാനഡയിലെ അധ്യാപകര്‍ക്ക് മുന്നറിയിപ്പുമായി സംഘടന

Date:



World News


അത്യാവശ്യ സാഹചര്യങ്ങളില്‍ അല്ലാതെ അമേരിക്കയിലേക്ക് യാത്രകള്‍ നടത്തരുത്; കാനഡയിലെ അധ്യാപകര്‍ക്ക് മുന്നറിയിപ്പുമായി സംഘടന

ഒട്ടാവ: അത്യാവശ്യ സാഹചര്യങ്ങളില്‍ അല്ലാതെ അമേരിക്കയിലേക്ക് യാത്രകള്‍ നടത്തരുതെന്ന് കാനഡയിലെ പ്രൊഫസര്‍മാര്‍ക്ക് അധ്യാപക സംഘടനയുടെ മുന്നറിയിപ്പ്. കനേഡിയന്‍ അക്കാദമിക് സ്റ്റാഫിനെ പ്രതിനിധീകരിക്കുന്ന കനേഡിയന്‍ അസോസിയേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്സ് ചൊവ്വാഴ്ച പുറത്തിറക്കിയ നിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം സൃഷ്ടിച്ച രാഷ്ട്രീയ അവസ്ഥകളും യാത്രയ്ക്കിടെ കനേഡിയന്‍ പൗരന്മാര്‍ നേരിടുന്ന ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

ജനുവരിയില്‍ ട്രംപ് അധികാരമേറ്റതിനുശേഷം, കാനഡയില്‍ നിന്നും ജര്‍മനിയില്‍ നിന്നുമുള്ള വിനോദസഞ്ചാരികള്‍, വെയില്‍സില്‍ നിന്നുള്ള ഒരു ബാക്ക്പാക്കര്‍ എന്നിവരുള്‍പ്പെടെയുള്ള വിദേശികളെ ഏഴ് ദിവസത്തിലധികം അമേരിക്കന്‍ അധികൃതര്‍ തടങ്കലില്‍ വെച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

അമേരിക്കയുമായി നയതന്ത്രബന്ധം വഷളായ രാജ്യങ്ങളില്‍ നിന്നുള്ളവരും, ട്രംപ് ഭരണകൂടത്തെ വിമര്‍ശിച്ച അക്കാദമിക് വിദഗ്ധര്‍, ട്രാന്‍സ്ജെന്‍ഡര്‍ അക്കാദമിക് വിദഗ്ധര്‍ എന്നിങ്ങനെയുള്ള
അക്കാദമിക് പ്രൊഫഷണലുകളോടാണ് യു.എസ് യാത്രയെക്കുറിച്ച് പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് അസോസിയേഷന്‍ പറഞ്ഞത്.

അതിര്‍ത്തി കടക്കുന്നതിന് മുമ്പായി ഫോണ്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിലെ ഡാറ്റകള്‍ പരിശോധിക്കണമെന്നും സെന്‍സിറ്റീവ് വിവരങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കാനഡയിലെ 122 സര്‍വകലാശാലകളിലും കോളേജുകളിലുമായി 70,000 അധ്യാപകര്‍, ലൈബ്രേറിയന്‍മാര്‍, ഗവേഷകര്‍, ജനറല്‍ സ്റ്റാഫ്, മറ്റ് അക്കാദമിക് പ്രൊഫഷണലുകള്‍ എന്നിവരെ പ്രതിനിധീകരിക്കുന്ന അസോസിയേഷനാണ് കനേഡിയന്‍ അസോസിയേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്സ്.

അടുത്തിടെ കനേഡിയന്‍ സര്‍ക്കാരും പൗരന്മാര്‍ക്കുള്ള യാത്ര നിര്‍ദേശം പുതുക്കിയിരുന്നു. അതിര്‍ത്തിയില്‍ യു.എസ് ഉദ്യോഗസ്ഥരുടെ സൂക്ഷ്മ പരിശോധനയുണ്ടാവുമെന്നും പ്രവേശനം നിഷേധിക്കപ്പെട്ടാല്‍ തടങ്കലില്‍ വെക്കാനുള്ള സാധ്യതയുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ മുന്നറിയിപ്പ്.

യു.എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്റെ കണക്കുകള്‍ പ്രകാരം, കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവരുട എണ്ണം ഒരു വര്‍ഷത്തിനുള്ളില്‍ ഏകദേശം 32% കുറവുണ്ടായി. അതായത് 864,000 യാത്രക്കാരുടെ കുറവാണ് ഇക്കാലയളവില്‍ ഉണ്ടായത്.

Content Highlight: Organization warns Canadian teachers not to travel to the US unless absolutely necessary




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related