14
July, 2025

A News 365Times Venture

14
Monday
July, 2025

A News 365Times Venture

സുപ്രീം കോടതിക്കെതിരായ വിവാദ പരാമര്‍ശം; ബി.ജെ.പി എം.പിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി കത്ത്

Date:

സുപ്രീം കോടതിക്കെതിരായ വിവാദ പരാമര്‍ശം; ബി.ജെ.പി എം.പിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി കത്ത്

ന്യൂദല്‍ഹി: സുപ്രീം കോടതിക്കെതിരായ ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടെ വിവാദ പ്രസ്താവനയില്‍ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കാന്‍ അനുമതി തേടി അറ്റോര്‍ണി ജനറലിന് കത്ത്. സുപ്രീം കോടതിക്കും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കുമെതിരായ പരാമര്‍ശത്തില്‍ എം.പിക്കെതിരെ നടപടി ആവശ്യപ്പെട്ട് അനസ് തന്‍വീര്‍ എന്ന അഭിഭാഷകനാണ് കത്തയച്ചത്.

ദുബെയുടെ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം ജുഡീഷ്യറിയെ അവഹേളിക്കുന്നതും പ്രകോപനം സൃഷ്ടിക്കുന്നതുമാണെന്നും അറ്റോര്‍ണി ജനറലിന് അയച്ച കത്തില്‍ പറയുന്നു.

1971ലെ കോടതിയലക്ഷ്യ നിയമത്തിലെ സെക്ഷന്‍ 15(1)(b) പ്രകാരമാണ് കത്തെഴുതുന്നതെന്നും നിഷികാന്ത് ദുബെയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കാന്‍ അനുമതി നല്‍കണമെന്നും പറയുന്നു.

ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ അന്തസ്സും അധികാരവും താഴ്ത്തിക്കെട്ടാനുള്ള ശ്രമമാണിതെന്നും വളരെ അപകീര്‍ത്തിപരമായ പ്രസ്താവനയാണിതെന്നും കത്തില്‍ പറയുന്നു.

രാജ്യത്ത് സുപ്രീം കോടതി മതയുദ്ധത്തിന് പ്രേരിപ്പിക്കുന്നുവെന്നും ജുഡീഷ്യറി രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കുന്നുവെന്നുമാണ് നിഷികാന്ത് ദുബെ ഇന്നലെ (ശനി) പറഞ്ഞത്.ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ചുള്ള കോടതി ഉത്തരവിലായിരുന്നു ദുബെയുടെ വിവാദ പ്രസ്താവന.

ആര്‍ട്ടിക്കിള്‍ 368 പ്രകാരം പാര്‍ലമെന്റിന് മാത്രമേ നിയമങ്ങള്‍ നിര്‍മിക്കാന്‍ അധികാരമുള്ളൂവെന്നും അവയെ വ്യാഖ്യാനിക്കുന്നതില്‍ മാത്രമാണ് സുപ്രീം കോടതിക്ക് പങ്കുള്ളുവെന്നും ബി.ജെ.പി എം.പി പറഞ്ഞിരുന്നു. സുപ്രീം കോടതിയാണ് നിയമം നിര്‍മിക്കുന്നതെങ്കില്‍ പാര്‍ലമെന്റ് മന്ദിരം അടച്ചുപൂട്ടണമെന്നും ദുബെ പ്രസ്താവിച്ചിരുന്നു.

ഇതിനിടെ സുപ്രീം കോടതിക്കെതിരായ പരാമര്‍ശം വിവാദമായതോടെ ബി.ജെ.പി കേന്ദ്ര നേതൃത്വം ദുബെയെ തള്ളി രംഗത്തെത്തിയിരുന്നു. ദുബെയുടെ പ്രസ്താവന വ്യക്തിപരമാണെന്നും ബി.ജെ.പിയുടെ നിലപാടല്ലെന്നും അധ്യക്ഷന്‍ ജെ.പി. നദ്ദ പറഞ്ഞു. ഇത്തരം പ്രസ്താവനകളെ പാര്‍ട്ടി ഇതുവരെ പിന്തുണച്ചിട്ടില്ലെന്നും ജെ.പി. നദ്ദ അറിയിക്കുകയുണ്ടായി.

Content Highlight: Controversial remark against Supreme Court; Letter seeking permission to file contempt of court action against BJP MP




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related