16
July, 2025

A News 365Times Venture

16
Wednesday
July, 2025

A News 365Times Venture

മതത്തിന്റെ പേരില്‍ നിരപരാധികളെ കൊല്ലുന്നത് ഇസ്‌ലാമിന് മാത്രമല്ല, മനുഷ്യത്വത്തിന് തന്നെ എതിരെന്ന് മുസ്‌ലിം സംഘടനകള്‍; രാജ്യത്തെ പള്ളികള്‍ വഴി ഭീകരവിരുദ്ധ സന്ദേശം നല്‍കും

Date:

മതത്തിന്റെ പേരില്‍ നിരപരാധികളെ കൊല്ലുന്നത് ഇസ്‌ലാമിന് മാത്രമല്ല, മനുഷ്യത്വത്തിന് തന്നെ എതിരെന്ന് മുസ്‌ലിം സംഘടനകള്‍; രാജ്യത്തെ പള്ളികള്‍ വഴി ഭീകരവിരുദ്ധ സന്ദേശം നല്‍കും

ന്യദല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് രാജ്യത്തെ മുസ്‌ലിം സംഘടനകള്‍. ഭീകരാക്രമണത്തില്‍ അഗാധമായ ദുഃഖമുണ്ടെന്നും ഇരകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നുവെന്നും വിവിധ മുസ്‌ലിം സംഘടനകള്‍ പ്രതികരിച്ചു.

ഇരകളോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി ഇന്ത്യയിലുടനീളമുള്ള 5.5 ലക്ഷത്തിലധികം പള്ളികളിലെ ഇമാമുകള്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയില്‍ ശക്തമായ ഭീകരവിരുദ്ധ സന്ദേശം നല്‍കുമെന്ന് ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ മേധാവി ഇമാം ഉമര്‍ അഹമ്മദ് ഇല്യാസി പറഞ്ഞു.

തീവ്രവാദം ഇസ്‌ലാമിന്റെ സമാധാന സന്ദേശത്തിന് വിരുദ്ധമായ ഒരു ക്യാന്‍സര്‍ ആണെന്നും മതത്തിന്റെ പേരില്‍ നിരപരാധികളെ കൊല്ലുന്നത് ഇസ്‌ലാമിന് മാത്രമല്ല, മനുഷ്യത്വത്തിന് തന്നെ  തന്നെ എതിരാണെന്ന് ഇല്യാസി പറഞ്ഞു.

‘പഹല്‍ഗാമില്‍ കൊല്ലപ്പെട്ട നിരപരാധികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ നടത്തും. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ, ഇമാം തന്റെ ഖുത്ബയില്‍ (മതപ്രഭാഷണം) തീവ്രവാദത്തിനെതിരെ ശക്തമായ സന്ദേശം നല്‍കും,’ അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ മണ്ണില്‍ ഒരു തീവ്രവാദിയെയും അടക്കം ചെയ്യാന്‍ അനുവദിക്കരുത് എന്നതാണ് സര്‍ക്കാരിനോടുള്ള തങ്ങളുടെ ആവശ്യമെന്നും ഇല്യാസി കൂട്ടിച്ചേര്‍ത്തു.

സംഭവത്തിന് മതപരമായ ഒരു കാഴ്ചപ്പാട് നല്‍കുന്നത് തെറ്റായ ദിശാബോധം നല്‍കുമെന്ന് ജമിയത്ത് ഉലമ-ഇ-ഹിന്ദ് പ്രതികരിച്ചു.

പഹല്‍ഗാമിലെ ഭീകരാക്രമണത്തെ ജമിയത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന അര്‍ഷാദ് മദനിയും ശക്തമായി അപലപിച്ചു. ഇത് ഒരു ഭീരുത്വപരമായ പ്രവൃത്തിയാണെന്ന് അദ്ദേഹം പറഞ്ഞു.

ഭീകരാക്രമണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ മദനി, ഇരകളുടെ കുടുംബങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും, പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന പ്രത്യാശ പങ്കുവെക്കുകയും ചെയ്തു. നിരപരാധികളെ കൊല്ലുന്നവര്‍ മനുഷ്യരല്ല, മറിച്ച് മൃഗങ്ങളാണെന്നും മദനി പറഞ്ഞു.

ഇസ്‌ലാമില്‍ ഭീകരതയ്ക്ക് സ്ഥാനമില്ല. സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇസ്‌ലാമിന്റെ നയത്തിന് വിരുദ്ധമായ അര്‍ബുദമാണ് തീവ്രവാദം. ഓരോ വിശ്വാസിയും അതിനെതിരെ ശബ്ദമുയര്‍ത്തേണ്ടത് അത്യാവശ്യമാണ്,’ അദ്ദേഹം പറഞ്ഞു.

മതത്തിന്റെ പേരില്‍ നടക്കുന്ന കുറ്റകൃത്യങ്ങളെ, രാജ്യത്തിന്റെ സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയായാണ് ജമിയത്ത് ഉലമ-ഇ-ഹിന്ദ് കാണുന്നുവെന്ന് മൗലാന അര്‍ഷാദ് മദനി പറഞ്ഞു.

മരിച്ചവരില്‍ ഒരു മുസ്‌ലിം മാത്രമല്ല ഉണ്ടായിരുന്നതെന്നും പ്രദേശവാസികള്‍ സ്വന്തം ജീവന്‍വരെ പണയപ്പെടുത്തി നിരവധി വിനോദസഞ്ചാരികളെ രക്ഷിക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ആക്രമണത്തിന് ശേഷം, കുറച്ചു സമയത്തേക്ക് ഔദ്യോഗിക സഹായം ലഭിച്ചിരുന്നില്ല. പരിക്കേറ്റവരെ വാഹനങ്ങള്‍ കൊണ്ടുപോകാന്‍ പറ്റാതിരുന്ന ആ സാഹചര്യങ്ങളില്‍ പ്രദേശവാസികളാണ് നിരവധി പേരുടെ ജീവന്‍ രക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Muslim organizations say killing innocent people in the name of religion is not only against Islam but also against humanity; will deliver anti-terrorism message through mosques across the country




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related