17
July, 2025

A News 365Times Venture

17
Thursday
July, 2025

A News 365Times Venture

9,200 ഡോളര്‍ വിലവരുന്ന 5000 ഉറുമ്പുകളെ കടത്താന്‍ ശ്രമിച്ച കേസ്‌; ബെല്‍ജിയം കൗമാരക്കാര്‍ക്ക് ശിക്ഷ ഉടന്‍

Date:



World News


9,200 ഡോളര്‍ വിലവരുന്ന 5000 ഉറുമ്പുകളെ കടത്താന്‍ ശ്രമിച്ച കേസ്‌; ബെല്‍ജിയം കൗമാരക്കാര്‍ക്ക് ശിക്ഷ ഉടന്‍

ബ്രസല്‍സ്: ഉറുമ്പ് കടത്ത് ആരോപിച്ച് കെനിയയില്‍ അറസ്റ്റിലായ ബെല്‍ജിയം സ്വദേശികളായ യുവാക്കളുടെ കസ്റ്റഡി നീളുന്നു. ഇരുവര്‍ക്കും രണ്ടാഴ്ചയ്ക്കുള്ളില്‍ ശിക്ഷ വിധിക്കുമെന്നാണ് കെനിയന്‍ കോടതി അറിയിച്ചിരിക്കുന്നത്.

കേസ് തിടുക്കത്തില്‍ പരിഗണിക്കില്ലെന്നും, മെയ് ഏഴിന് ശിക്ഷ വിധിക്കുന്നതിനുമുമ്പ് കോടതിയില്‍ സമര്‍പ്പിച്ച പാരിസ്ഥിതിക ആഘാത റിപ്പോര്‍ട്ടുകള്‍ അവലോകനം ചെയ്തതിന് ശേഷമെ ഈ വിഷയത്തില്‍ തീരുമാനമെടുക്കൂ എന്നാണ് കേസ് പരിഗണിക്കുന്ന മജിസ്‌ട്രേറ്റ് അറിയിച്ചിരിക്കുന്നത്.

യൂറോപ്യന്‍, ഏഷ്യന്‍ വിപണികളിലേക്ക് കൊണ്ടുപോകാനായി 9,200 ഡോളര്‍ വിലമതിക്കുന്ന ആയിരക്കണക്കിന് ഉറുമ്പുകളുമായാണ് രണ്ട് ബെല്‍ജിയന്‍ യുവാക്കള്‍ കെനിയയില്‍വെച്ച് പിടിയിലാവുന്നത്. ബെല്‍ജിയന്‍ പൗരന്മാരായ ലോര്‍നോയ് ഡേവിഡ്, സെപ്പെ ലോഡ്വിജ്ക്‌സ് എന്നിവരെ ഏപ്രില്‍ അഞ്ചിനാണ് ഗസ്റ്റ് ഹൗസില്‍ വെച്ച് അറസ്റ്റിലാവുന്നത്.

അറസ്റ്റിലാവുന്ന സമയത്ത് ഇരുവരുടേയും പക്കല്‍ 5,000 ഉറുമ്പുകളുണ്ടായിരുന്നു. വന്യജീവി സംരക്ഷണ നിയമങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചായിരുന്നു അറസ്റ്റ്. ആന, കാണ്ടാമൃഗം, ഈനാംപേച്ചി തുടങ്ങിയ വലിയ വന്യമൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ കടത്തുന്നതിനെതിരെ കെനിയയില്‍ മുമ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

എന്നാല് ഉറുമ്പുകളെ വളര്‍ത്തുന്നത് നിയമവിരുദ്ധമാണെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും അത് ഒരു എന്റര്‍ടൈന്‍മെന്റിന് വേണ്ടി ചെയ്തതെന്നുമാണ് യുവാക്കളുടെ വിശദീകരണം.

ടൂറിസ്റ്റ് വിസയിലാണ് രണ്ട് യുവാക്കളും രാജ്യത്തെത്തിയത്. തുടര്‍ന്ന് പടിഞ്ഞാറന്‍ പട്ടണമായ നൈവാഷയിലെ ഒരു ഗസ്റ്റ് ഹൗസിലാണ് ഇരുവരും താമസിച്ചിരുന്നത്.

അതേസമയം കെനിയന്‍ തലസ്ഥാനമായ നെയ്റോബിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ 400 ഉറുമ്പുകള്‍ കൈവശം വച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് കെനിയക്കാരനായ ഡെന്നിസ് എന്‍ഗാങ്ആംഗ, വിയറ്റ്‌നാമീസുകാരനായ ഡു ഹങ് എന്‍ഗുയെന്‍ എന്നിവര്‍ക്കെതിരെ മറ്റൊരു കേസ് എടുത്തിട്ടുണ്ട്.

കെനിയന്‍ വൈല്‍ഡ് ലൈഫ് സര്‍വീസിന്റെ കണക്ക് പ്രകാരം, നാല് പുരുഷന്മാരില്‍ നിന്നും കണ്ടെത്തിയ 5,400 ഉറുമ്പുകള്‍ക്ക് 1.2 ദശലക്ഷം കെനിയന്‍ ഷില്ലിങ് (9,200 ഡോളര്‍) വിലവരും. യൂറോപ്പിലെ നിരവധി വെബ്സൈറ്റുകളില്‍ വ്യത്യസ്ത വിലകള്‍ക്ക് വില്‍പ്പനയ്ക്ക് വെച്ച വ്യത്യസ്ത ഇനം ഉറുമ്പുകളുടെ പട്ടിക കാണാന്‍ സാധിക്കുന്നതാണ്.

Content Highlight: Belgian teens to be sentenced soon for trying to smuggle 5,000 ants worth $9,200




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related