21
July, 2025

A News 365Times Venture

21
Monday
July, 2025

A News 365Times Venture

കേന്ദ്രനയങ്ങള്‍ക്കെതിരായ പ്രതിഷേധത്തില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥിയെ സസ്‌പെന്റ് ചെയ്ത സംഭവം; തിരിച്ചെടുക്കണമെന്ന് ടിസ്സിന് സുപ്രീം കോടതി നിര്‍ദേശം

Date:



national news


കേന്ദ്രനയങ്ങള്‍ക്കെതിരായ പ്രതിഷേധത്തില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥിയെ സസ്‌പെന്റ് ചെയ്ത സംഭവം; തിരിച്ചെടുക്കണമെന്ന് ടിസ്സിന് സുപ്രീം കോടതി നിര്‍ദേശം

ന്യൂദല്‍ഹി: ദളിത് പി.എച്ച്.ഡി ഗവേഷകനും ഇടതുപക്ഷ വിദ്യാര്‍ത്ഥി നേതാവുമായ രാമദാസ് കെ.എസിനെ തിരിച്ചെടുക്കാന്‍ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിനോട് നിര്‍ദേശിച്ച് സുപ്രീം കോടതി. അദ്ദേഹത്തിന് മേല്‍ ചുമത്തിയ രണ്ട് വര്‍ഷത്തെ സസ്‌പെന്‍ഷന്‍ കാലാവധി ഇതിനകം കഴിഞ്ഞ കാലയളവില്‍ ചുരുക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

ക്യാമ്പസിലെ ഏതെങ്കിലും സ്ഥാപനത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും രാമദാസിനെ അധികൃതര്‍ വിലക്കിയിരുന്നു. ഇതിന് പിന്നാലെ രാമദാസ് നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ദീപങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് രാമദാസിന് ഇളവ് നല്‍കിയത്.

സസ്‌പെന്‍ഷന്‍ കാലയളവ് കഴിഞ്ഞ കാലയളവുകളില്‍ ചുരുക്കാനായിരുന്നു കോടതി നിര്‍ദേശം. സസ്‌പെന്‍ഷന്‍ നടപടി തള്ളാന്‍ വിസമ്മതിച്ച കോടതി രാമദാസിന് പി.എച്ച്.ഡി പൂര്‍ത്തിയാക്കാന്‍ അനുവാദം നല്‍കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.

2024 ഏപ്രില്‍ 17നാണ് ടിസ്സിലെ ശാക്തീകരണ സമിതി രാമദാസിനെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സസ്‌പെന്റ് ചെയ്തത്. രണ്ട് വര്‍ഷത്തേക്ക് ക്യാമ്പസിലേക്കോ ബന്ധപ്പെട്ട സ്ഥാപനങ്ങളിലേക്കോ പ്രവേശനം നിഷേധിച്ച് കൊണ്ടായിരുന്നു സസ്‌പെന്‍ഷന്‍.

ടിസ്സില്‍ തിരിച്ചെടുക്കാനുള്ള സുപ്രീം കോടതി അനുമതിയില്‍ രാമദാസ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. തന്നെ വിദ്യാര്‍ത്ഥിയായി പുനസ്ഥാപിച്ചിരിക്കുന്നുവെന്നും നിയമനടപടികളുടെ 366ാം ദിവസത്തില്‍ 380 ദിവസം മുമ്പ് തനിക്ക് വിദ്യാഭ്യാസം നിഷേധിച്ച അതേ സ്ഥാപനത്തില്‍ വീണ്ടും വിദ്യാര്‍ത്ഥിയാവുന്നു എന്നായിരുന്നു രാംദാസിന്റെ പോസ്റ്റ്.

ദുഷ്‌പെരുമാറ്റം, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ചായിരുന്നു രാംദാസിനെ സര്‍വകലാശാലയില്‍ നിന്നും സസ്‌പെന്റ് ചെയ്തത്. കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെയും ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനെതിരെയും പരിപാടി സംഘടിപ്പിച്ചതിന് പിന്നാലെയായിരുന്നു രാമദാസിനെ സസ്‌പെന്റ് ചെയ്തത്.

2024 ജനുവരിയില്‍ ടിസ്സും പ്രോഗ്രസീവ് സ്റ്റുഡന്റ് ഫോറത്തിന്റെയും ബാനറില്‍ നടത്തിയ പ്രകടനത്തില്‍ പങ്കെടുത്തതിനെ ചൊല്ലിയായിരുന്നു രാമദാസിനെ സസ്‌പെന്റ് ചെയ്തത്.

സസ്‌പെന്‍ഷന്‍ നടപടിയ്‌ക്കെതിരെ രമദാസ് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി നടപടി ശരിവെച്ചതിന് പിന്നാലെയാണ് രാമദാസ് സുപ്രീം കോടതിയെ സമീപിച്ചത്.

Content Highlight: Supreme Court directs TISS to reinstate Left student suspended for protesting against central policies




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related