10
July, 2025

A News 365Times Venture

10
Thursday
July, 2025

A News 365Times Venture

മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസിലെ സ്റ്റേ; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി വനം വകുപ്പ്

Date:

മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസിലെ സ്റ്റേ; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി വനം വകുപ്പ്

കൊച്ചി: മോഹന്‍ലാലിന്റെ ആനക്കൊമ്പ് കേസിലെ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീക്കാനൊരുങ്ങി വനംവകുപ്പ്. പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് വനം വകുപ്പിന് മോഹന്‍ലാലിന്റെ കേസുമായി താരതമ്യപ്പെടുത്തി നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വനം വകുപ്പിന്റെ നീക്കം.

കോടനാട് ഡി.എഫ്.ഒ തന്നെയാണ് മോഹന്‍ലാലിന്റെ കൈവശമുള്ള ആനക്കൊമ്പ് കേസും അന്വേഷിച്ചിരുന്നത്. 2011ല്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയതിന് ശേഷമാണ് 2012ല്‍ വനം വകുപ്പ് മോഹന്‍ലാലിന്റെ പേരില്‍ കേസെടുക്കുന്നത്.

മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണം നടത്തിയപ്പോള്‍ നാല് ആനക്കൊമ്പും മൂന്ന് ആനക്കൊമ്പില്‍ തീര്‍ത്ത വസ്തുക്കളും കണ്ടെത്തുകയായിരുന്നു.

പിന്നാലെ 2022ല്‍ മോഹന്‍ലാലിനെ ഒന്നാം പ്രതിയായി ചേര്‍ത്ത് വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 2023 സെപ്റ്റംബറില്‍ താത്ക്കാലികമായി ആറ് മാസത്തേക്ക് വിചാരണ നടപടികള്‍ സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ആറ് മാസത്തെ കാലയളവ് കഴിഞ്ഞിട്ടും വനം വകുപ്പ് കേസില്‍ പിന്നീട് അന്വേഷണമൊന്നും നടത്തിയിരുന്നില്ല. എന്നാല്‍ വേടന്റെ അറസ്റ്റ് പിന്നാലെ മോഹന്‍ലാലിന്റെ ആനക്കൊമ്പ് കേസില്‍ അന്വേഷണം നടക്കുന്നില്ലെന്ന ആരോപണങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. പിന്നാലെയാണ് സ്റ്റേ നീക്കണമെന്ന ആവശ്യവുമായി വകുപ്പ് മുന്നോട്ടെത്തിയത്.

Content Highlight: Stay in the ivory case against Mohanlal; Forest Department prepares to approach the High Court




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related