പ്രമുഖ ഫലസ്തീൻ നേതാവിനെ കസ്റ്റഡിയിലെടുത്തത് സിറിയ
ഡമാസ്കസ്: ഡമാസ്കസിൽ പ്രമുഖ ഫലസ്തീൻ നേതാവിനെ കസ്റ്റഡിയിലെടുത്തത് സിറിയ. പുറത്താക്കപ്പെട്ട പ്രസിഡന്റ് ബഷാർ അസദിന്റെ സർക്കാരുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.
പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് ഫലസ്തീൻ-ജനറൽ കമാൻഡ് (പി.എഫ്.എൽ.പി-ജി.സി) നേതാവായ തലാൽ നാജിയെയാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ (ശനിയാഴ്ച) രാവിലെയായിരുന്നു അറസ്റ്റ്. നാജിയെ തന്റെ ഡ്രൈവറെയും രണ്ട് ഗാർഡുകളെയും കൂട്ടി പുറത്തേക്ക് പോകുമ്പോഴായിരുന്നു അറസ്റ്റ്.
നാജിയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വീട്ടിലെത്തി രണ്ട് ഗാർഡുകളെയും ഒരു മണിക്കൂറോളം ചോദ്യം ചെയ്തുവെന്ന് ഒരു സിറിയൻ ഉദ്യോഗസ്ഥൻ പറഞ്ഞു. നാജിയെ ചോദ്യം ചെയ്യലിനായി കൊണ്ടുപോയെന്നും പിന്നീട് വിട്ടയക്കണമെന്നും സിറിയൻ സർക്കാർ ഉദ്യോഗസ്ഥൻ എ.പിയോട് പറഞ്ഞു.
ഫലസ്തീൻ ഇസ്‌ലാമിക് ജിഹാദ് ഗ്രൂപ്പിലെ രണ്ട് അംഗങ്ങളെ സിറിയൻ അധികൃതർ കസ്റ്റഡിയിലെടുത്ത് രണ്ടാഴ്ച കഴിഞ്ഞാണ് നാജിയുടെ അറസ്റ്റ്. ഖാലിദ് ഖാലിദ്, യാസർ സഫാരി എന്നിവരായിരുന്നു അന്ന് അറസ്റ്റിലായ രണ്ട് നേതാക്കൾ.
1968ൽ ഒരു എൽ അൽ ജെറ്റ്‌ലൈനർ വിമാനം ഹൈജാക്ക് ചെയ്തതും 1969ൽ സൂറിച്ച് വിമാനത്താവളത്തിൽ വെച്ച് മറ്റൊരു വിമാനം ആക്രമിച്ചതുമുൾപ്പടെ ഇസ്രഈലിനെതിരായി നടത്തിയ ആക്രമണങ്ങളിലൂടെയാണ് പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് ഫലസ്തീൻ-ജനറൽ കമാൻഡ് പ്രസിദ്ധമാകുന്നത്.
1970ൽ, സൂറിച്ചിൽ നിന്ന് ടെൽ അവീവിലേക്കുള്ള ഒരു വി സ്വിസ്‌എയർ ജെറ്റിൽ പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് ഫലസ്തീൻ-ജനറൽ കമാൻഡ് ബോംബ് വെക്കുകയും അതിൽ 47 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
അസദ് ഭരണത്തിന് കീഴിൽ നിരവധി ഫലസ്തീൻ സംഘടനകൾ സിറിയയിൽ ഉണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറിൽ 54 വർഷം പഴക്കമുള്ള അസദ് ആധിപത്യത്തിന്റെ പതനത്തിനുശേഷവും അവയിൽ ചിലത് സിറിയയിൽ തുടരുന്നുണ്ട്.
Content Highlight: Syria detains Damascus-based leader of prominent Palestinian faction