ന്യൂദല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രതികരണവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. രാജ്യത്തെ നിഷ്‌കളങ്കരായ ആളുകളെ കൊന്നവരോടാണ് പ്രതികാരം ചോദിച്ചതെന്നും പ്രത്യാക്രമണത്തില്‍ ഒരു സാധാരണക്കാരന്‍ പോലും കൊല്ലപ്പെട്ടില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. കൃത്യതയോടും ജാഗ്രതയോടും കൂടിയായിരുന്നു ഇന്ത്യയുടെ ആക്രമണമെന്നും പിന്തുണ നല്‍കിയ പ്രധാനമന്ത്രിക്കും സൈന്യത്തിനും നന്ദി അറിയിക്കുന്നുവെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. സ്വന്തം മണ്ണില്‍ നടന്ന ആക്രമണത്തില്‍ പ്രതികരിക്കാനുള്ള അവകാശം ഇന്ത്യ വിനിയോഗിക്കുകയായിരുന്നുവെന്നും ഭീകരരുടെ മനോവീര്യം തകര്‍ക്കുക എന്നതായിരുന്നു ഈ ആക്രമണത്തിന്റെ ലക്ഷ്യമെന്നും […]
Source link
രാജ്യത്തെ നിഷ്‌കളങ്കരെ കൊന്നവരോടാണ് ഞങ്ങള്‍ പകരം ചോദിച്ചത്: രാജ്‌നാഥ് സിങ്
Date: