11
July, 2025

A News 365Times Venture

11
Friday
July, 2025

A News 365Times Venture

ഇത് ഭീകരവാദത്തെ തുടച്ച് നീക്കാനുള്ള ശ്രമങ്ങളുടെ തുടക്കം മാത്രമായിരിക്കണം- ഹിമാന്‍ഷി നര്‍വാള്‍

Date:

ഇത് ഭീകരവാദത്തെ തുടച്ച് നീക്കാനുള്ള ശ്രമങ്ങളുടെ തുടക്കം മാത്രമായിരിക്കണം: ഹിമാന്‍ഷി നര്‍വാള്‍

ന്യൂദല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ മറുപടിയായ ഓപ്പറേഷന്‍ സിന്ദൂരില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട നാവികസേന ലെഫ്. വിനയ് നര്‍വാളിന്റെ ഭര്യ ഹിമാന്‍ഷി നര്‍വാള്‍. പ്രത്യാക്രമണം നടത്തിയ ഇന്ത്യന്‍ സര്‍ക്കാരിന് നന്ദി പറഞ്ഞ ഹിമാന്‍ഷി രാജ്യത്തെ ഭീകരവാദത്തിനെതിരായ പോരാട്ടം ഇവിടെ അവസാനിപ്പിക്കരുതെന്നും ഭീകരവാദത്തെ തുടച്ച് നീക്കുന്നതിനുള്ള ഒരു തുടക്കം മാത്രമാകണമിതെന്നും പറഞ്ഞു.

പ്രതിരോധ സേനയില്‍ ജോലി ചെയ്തിരുന്ന തന്റെ ഭര്‍ത്താവ് രാജ്യത്തെ സമാധാനം സംരക്ഷിക്കാനും നിരപരാധികളുടെ ജീവന്‍ സംരക്ഷിക്കാനും ആഗ്രഹിച്ചിരുന്നതായും ഹിമാന്‍ഷി കൂട്ടിച്ചേര്‍ത്തു ‘ഈ രാജ്യത്ത് വിദ്വേഷവും ഭീകരതയും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. സര്‍ക്കാരിനോട് ഞാന്‍ നന്ദിയുള്ളവളാണ്. പക്ഷേ ഇത് ഇവിടെ അവസാനിപ്പിക്കരുതെന്ന് ഞാന്‍ അവരോട് അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ രാജ്യത്തെ ഭീകരത അവസാനിപ്പിക്കാനുള്ള തുടക്കം മാത്രമാണിതെന്ന് അവര്‍ ഉറപ്പാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,’ ഹിമാന്‍ഷി നര്‍വാള്‍ പറഞ്ഞു.

ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേരില്‍ ഹിമാന്‍ഷിയുടെ ഭര്‍ത്താവ് വിനയ് നര്‍വാളും ഉള്‍പ്പെട്ടിരുന്നു. നാവികസേനയില്‍ ലെഫ്റ്റനന്റായിരുന്നു വിനയ്.

വിനയ്യുടെ മരണത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ഹിമാന്‍ഷി പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ പേരില്‍ മുസ്‌ലിങ്ങളോടും കശ്മീരികളോടും ശത്രുത പുലര്‍ത്തരുതെന്ന് പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ ഹിമാന്‍ഷിക്ക് നേരെ തീവ്ര വലതുപക്ഷ ഹാന്‍ഡിലുകളില്‍ നിന്ന് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നേരിട്ടിരുന്നു. ഹിമാന്‍ഷിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ദേശീയ വനിത കമ്മീഷനടക്കം രംഗത്ത് എത്തിയിരുന്നു.

ആക്രമണത്തിന് പിന്നാലെ രാജ്യത്തെ കശ്മീരികള്‍ക്കെതിരെയും മുസ്‌ലിങ്ങള്‍ക്കെതിരെയും ഒരു വിഭാഗം വലിയ രീതിയിലുള്ള അധിക്ഷേപങ്ങള്‍ നടത്തിയിരുന്നു. ഇതിനെതിരെയാണ് ഹിമാന്‍ഷി പ്രതികരിച്ചത്.

മുസ്‌ലിങ്ങളോടും കശ്മീരികളോടും ആളുകള്‍ ഇങ്ങനെ പെരുമാറാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നും തങ്ങള്‍ക്ക് സമാധാനവും നീതിയും വേണമെന്നും വിനയ്‌യോട് തെറ്റ് ചെയ്ത ആളുകള്‍ ശിക്ഷിക്കപ്പെടണമെന്നായിരുന്നു അന്ന് ഹിമാന്‍ഷി പറഞ്ഞത്.

ഹിമാന്‍ഷിക്കെതിരായ ആക്രമണം അങ്ങേയറ്റം അപലപനീയവും നിര്‍ഭാഗ്യകരവുമാണെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. അഭിപ്രായം പറഞ്ഞതിന് ഹിമാന്‍ഷിയെ ലക്ഷ്യം വെച്ച് നടത്തുന്ന ആക്രമണങ്ങള്‍ അവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും കമ്മീഷന്‍ പറയുകയുണ്ടായി.

എന്നാല്‍ ഹിമാന്‍ഷിയുടെ ഈ പ്രസ്താവന രാഷ്ട്രീയ പ്രവേശത്തിന് വേണ്ടിയാണെന്നും അവളെയും വെടിവച്ചുകൊല്ലണമെന്നും ആക്രമണത്തിന് ശേഷവും ഇവര്‍ക്ക് എങ്ങനെ നോര്‍മല്‍ ആയി ഇരിക്കാന്‍ സാധിക്കുന്നു, ഹിമാന്‍ഷിയുടെ പങ്കാളിത്തത്തോടെയുള്ള ഗൂഢാലോചനയാണ് ആക്രമണമെന്നും അതിനാല്‍ സുരക്ഷാ ഏജന്‍സികള്‍ അവളുടെ പശ്ചാത്തലം പരിശോധിക്കണം എന്നിങ്ങനെയൊക്കെയാണ് വിദ്വേഷ കമന്റുകള്‍ ഉയര്‍ന്നത്.

Content Highlight: Don’t End It Here says Himanshi Narwal wife Lieutenant Vinay Narwal who was killed inPahalgam terror attack says




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related