9
July, 2025

A News 365Times Venture

9
Wednesday
July, 2025

A News 365Times Venture

വേടന്‍ എന്ന പേര് ഉപയോഗിച്ച് വേടര്‍ സമുദായത്തെ അപമാനിച്ചു; പേര് പിന്‍വലിച്ചില്ലെങ്കില്‍ കേസ് നല്‍കുമെന്ന് വേടര്‍ മഹാസഭ

Date:

വേടന്‍ എന്ന പേര് ഉപയോഗിച്ച് വേടര്‍ സമുദായത്തെ അപമാനിച്ചു; പേര് പിന്‍വലിച്ചില്ലെങ്കില്‍ കേസ് നല്‍കുമെന്ന് വേടര്‍ മഹാസഭ

കൊല്ലം: റാപ്പര്‍ വേടനെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് ഗിരിവര്‍ഗ വേടര്‍ മഹാസഭ. വേടന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയെന്ന ആള്‍ വേടന്‍ എന്ന പേരുപയോഗിച്ച് സംസ്ഥാനത്തെ മൂന്നേകാല്‍ ലക്ഷത്തോളം വരുന്ന വേടര്‍ സമുദായംഗങ്ങളേയും തെറ്റായി ചിത്രീകരിക്കുകയാണെന്നാണ് സമുദായംഗങ്ങള്‍ ആരോപിക്കുന്നത്.

സമുദായാംഗങ്ങളുടെ ജീവിതരീതിയേയും സംസ്‌കാരത്തേയും ജാതീയതയേയും തെറ്റായി ഉപയോഗിക്കുകയാണ് ഹിരണ്‍ ദാസ് ചെയ്യുന്നതെന്നും വേടര്‍ മഹാസഭ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. അതിനാല്‍ വേടന്‍ എന്ന് പേര് പിന്‍വലിച്ച് പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ 25 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ചൂണ്ടിക്കാട്ടി കേസ് ഫയല്‍ ചെയ്യുമെന്ന് കാണിച്ച് വേടര്‍ സമുദായംഗങ്ങള്‍ വേടന് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

അഭിഭാഷകനായ പനമ്പില്‍ എസ്. ജയകുമാര്‍ മുഖേന വേടര്‍ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയായായ ശാസ്താംകോട്ട മണിയാണ് വക്കീല്‍ നോട്ടീസ് അയച്ചത്.

അതേസമയം വേടനെതിരായ വനംവകുപ്പിന്റെ നടപടിയെ തുടര്‍ന്ന് റേഞ്ച് ഓഫീസറെ സ്ഥലംമാറ്റിയതിനോട് യോജിപ്പില്ലെന്ന് വേടന്‍ വ്യക്തമാക്കിയിരുന്നു. സിസ്റ്റം ചെയ്ത തെറ്റിന് ഒരു വ്യക്തിയെ ശിക്ഷിക്കുന്നത് ശരിയല്ലെന്ന് വേടന്‍ പറഞ്ഞു.

അധീഷ് സാറിനെ സ്ഥലംമാറ്റിയെന്ന വിവരമാണ് താന്‍ അറിഞ്ഞതെന്നും ഒരു സിസ്റ്റം ചെയ്ത തെറ്റിന് വ്യക്തികളെ കുറ്റക്കാരാക്കുന്നത് പോലെയാണ് തനിക്ക് ഈ സംഭവം തോന്നിയതെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം വേടനെതിരായ വനംവകുപ്പിന്റെ നടപടിയെ തുടര്‍ന്ന് റേഞ്ച് ഓഫീസറെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കേരളം ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷന്‍ (കെ.എഫ്.ആര്‍.എ) ആണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

വേടനെതിരെ സ്വാഭാവിക നടപടി മാത്രമാണ് സ്വീകരിച്ചതെന്നാണ് അസോസിയേഷന്‍ പറയുന്നത്. ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ നടപടി സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെടുന്നുണ്ട്.

Content Highlight: The name “Vedan” was used to insult the Vedar community; Vedar Mahasabha says it will file a case against rapper vedan if the name is not withdrawn

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related