Kerala News
പാര്‍ട്ടി തരുന്ന സ്ഥാനം എടുക്കുക, പാര്‍ട്ടി തരാത്ത സ്ഥാനം വിടുക അങ്ങനെയല്ലേ അച്ചടക്കമുള്ള ഒരു പാര്‍ട്ടിക്കാരന്‍ ചെയ്യേണ്ടത്: സുധാകരന്‍
തിരുവനന്തപുരം: സണ്ണി ജോസഫിനെ കെ.പി.സി.സി പ്രസിഡന്റായി തെരഞ്ഞെടുത്തതില്‍ താന്‍ പൂര്‍ണ സംതൃപ്തനെന്ന് കെ. സുധാകരന്‍. ഈ വിഷയത്തെക്കുറിച്ച് തന്നോട് എ.ഐ.സി.സി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗേയും രാഹുല്‍ ഗാന്ധിയും രണ്ട് ദിവസം മുമ്പ് സംസാരിച്ചിരുന്നു. നേതൃമാറ്റം താന്‍ പ്രതീക്ഷിച്ചതാണെന്നും കെ.സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ആര് എന്ന കാര്യത്തില്‍ മാത്രമാണ് എനിക്ക് സംശയമുണ്ടായിരുന്നത്. ഇന്നാണ് അതിന്റെ യഥാര്‍ത്ഥ ചിത്രം കിട്ടിയത്. അതില്‍ ഞാന്‍ വളരെയേറെ സന്തുഷ്ടനാണ്. വളരേയേറെ സന്തോഷത്തിലാണ് സണ്ണി ജോസഫിന്റെ ഈ സ്ഥാനമാറ്റത്തെ അംഗീകരിക്കുന്നത്. എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വ്യക്തിത്വമാണ് സണ്ണി ജോസഫിന്റേത്. അതിനാല്‍ എനിക്ക് വളരേയെറെ സന്തോഷമുണ്ട്,’ സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഇവിടെത്തന്നെ, ഇന്ത്യ രാജ്യത്തും കേരളത്തിലും കണ്ണൂരിലും ഉണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു. അതിനാല്‍ കോണ്‍ഗ്രസിനെ കരുത്തോടെ മുമ്പോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന പ്രവര്‍ത്തനം കാഴ്ച്ച വെക്കാന്‍ സണ്ണി ജോസഫിന് സാധിക്കട്ടെയെന്നും സുധാകരന്‍ ആശംസിച്ചു.
പാര്‍ട്ടി തരുന്ന സ്ഥാനം എടുക്കുക, പാര്‍ട്ടി തരാത്ത് സ്ഥാനം വിടുക അങ്ങനെയല്ലേ അച്ചടക്കമുള്ള ഒരു പാര്‍ട്ടിക്കാന്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഒരുപാട് നേതാക്കന്മാരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് രാഹുല്‍ ഗാന്ധി ഇത്തരമൊരു തീരുമാനം എ
ടുത്തതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഒരു ടീം വരികയല്ലേ താന്‍ നാല് വര്‍ഷമായില്ലേ ഈ സ്ഥാനത്ത് തന്നെ ഇരിക്കുകയല്ലേയെന്നും അദ്ദേഹം പറഞ്ഞു. തന്നെ മാത്രമല്ല വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്ത് ഉള്ളവരേയടക്കം മാറ്റിയില്ലേയെന്നും സുധാകരന്‍ പറഞ്ഞു.
പുതിയ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുതിയൊരു ടീം വരുന്നത് നല്ലതല്ലേയെന്നും സുധാകരന്‍ മാധ്യമങ്ങളോട് ചോദിച്ചു. ഇത്രയും വര്‍ഷം പ്രവര്‍ത്തിച്ചത് നോക്കുമ്പോള്‍ ആര്‍ക്കായാലും മടുപ്പ് വരില്ലേയെന്നും ആ സാഹചര്യത്തില്‍ പുതിയ ടീമിന്റെ കൂടെ പ്രവത്തിക്കുന്നത് നല്ലതല്ലേയെന്നും കെ.സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: K. Sudhakaran appreciate Sunny Joseph who replace him as KPCC President