11
July, 2025

A News 365Times Venture

11
Friday
July, 2025

A News 365Times Venture

വെടിനിര്‍ത്തല്‍ കൊണ്ട് ഇന്ത്യ എന്ത് നേടി? ഇന്ത്യ-പാക് വെടിനിര്‍ത്തലിന് പിന്നാലെ ചോദ്യങ്ങളുമായി വി.ടി. ബല്‍റാം

Date:



Kerala News


വെടിനിര്‍ത്തല്‍ കൊണ്ട് ഇന്ത്യ എന്ത് നേടി? ഇന്ത്യ-പാക് വെടിനിര്‍ത്തലിന് പിന്നാലെ ചോദ്യങ്ങളുമായി വി.ടി. ബല്‍റാം

കോഴിക്കോട്: ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് പിന്നാലെ ചോദ്യങ്ങളുമായി വി.ടി. ബല്‍റാം. യുദ്ധം ഒരു ദിവസമെങ്കില്‍ ഒരു ദിവസം നേരത്തെ അവസാനിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ വി.ടി ബല്‍റാം എങ്കിലും മൂന്ന് നാല് ചോദ്യങ്ങള്‍ ബാക്കിനില്‍ക്കുന്നുവെന്ന് ഫേസ്ബുക്കില്‍ കുറിച്ചു.

കശ്മീര്‍ എന്നത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഒരു ഉഭയകക്ഷി വിഷയമാണെന്നും ഒരു മൂന്നാം കക്ഷിയേയും അതില്‍ ഇടപെടുത്തില്ലെന്നുമായിരുന്നു ഇതുവരെ ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. എന്നാല്‍ ഇന്നിപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് നേരിട്ടിടപ്പെട്ട് ഇന്ത്യക്കും പാക്കിസ്ഥാനും ബാധകമായ ഒരു തീരുമാനം പ്രഖ്യാപിക്കുന്ന സാഹചര്യം എങ്ങനെയുണ്ടായെന്നാണ് ആദ്യത്തെ ചോദ്യം.

ഈ വെടിനിര്‍ത്തല്‍ കൊണ്ട് ഇന്ത്യ എന്താണ് നേടിയതെന്നും വി.ടി ബല്‍റാം ചോദിച്ചു. ഇന്ത്യയില്‍ ആക്രമണം നടത്തിയ ഒരു പാക് ഭീകരവാദിയെ എങ്കിലും ഇതിനിടയില്‍ പിടികൂടാനായോയെന്നും അവരെ സംരക്ഷിക്കുന്നതിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാനെക്കൊണ്ട് ഏറ്റെടുപ്പിക്കാനായോ എന്നതുമാണ് രണ്ടാമത്തെ ചോദ്യം.

ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യയുടെ ആദ്യ സൈനിക നടപടി മിതവും ലക്ഷ്യ കേന്ദ്രിതവും യുദ്ധവ്യാപനത്തിലേക്ക് നയിക്കാത്ത തരത്തിലുള്ളതുമായിരുന്നു. എന്നാല്‍ ഇതിനേത്തുടര്‍ന്നാണ് പാക്കിസ്ഥാന്‍ നമ്മുടെ സിവിലിയന്‍ മേഖലയിലാണ് ഷെല്‍ ആക്രമണം നടത്തി നിരവധി സാധാരണ പൗരന്മാരെ കൊന്നൊടുക്കിയത്. ഇതിന് പാക്കിസ്ഥാന് തിരിച്ചടി നല്‍കാന്‍ നമുക്ക് ഇതിനോടകം കഴിഞ്ഞിട്ടുണ്ടോയൈന്നും വി.ടി ബല്‍റാം ചോദിച്ചു.

1948ലെ വെടിനിര്‍ത്തലിന്റെ പേരില്‍ ജവഹര്‍ലാല്‍ നെഹ്റുവിനെയും സിംല കരാറിന്റെ പേരില്‍ ഇന്ദിരാഗാന്ധിയെയും ഇപ്പോഴും അധിക്ഷേപിക്കുന്ന സംഘ് പരിവാര്‍ ഇന്നിപ്പോള്‍ ഒരു നേട്ടവും നേടിയെടുക്കാതെ മോദി സര്‍ക്കാര്‍ സ്വീകരിച്ച വെടിനിര്‍ത്തലിനെ എന്ത് പറഞ്ഞു ന്യായീകരിക്കുമെന്നാണ് അവസാനത്തെ ചോദ്യം.

ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് തയ്യാറായെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ആദ്യം പ്രഖ്യാപിച്ചത്. ഇരുരാജ്യങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് പറഞ്ഞ് ട്രംപ് അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന നീണ്ട രാത്രി ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് സമ്മതിച്ചതെന്നും അവകാശപ്പെടുകയുണ്ടായി.

തൊട്ടുപിന്നാലെ പാകിസ്ഥാന്‍ വെടിനിര്‍ത്തലിന് തയ്യാറാണെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയും സ്ഥിരീകരിച്ചു. തുടര്‍ന്നാണ് വെടിനിര്‍ത്തലിന് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.

തുടര്‍ന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഇന്ന് 3.35-ന് പാകിസ്ഥാന്റെ ഡയറക്ടേഴ്സ് ജനറല്‍ ഓഫ് മിലിട്ടറി ഓപറേഷന്‍സ് (ഡി.ജി.എം.ഒ) ഇന്ത്യയുടെ ഡി.ജി.എം.ഒയെവിളിച്ചതായും കരയിലും കടലിലും ആകാശത്തും ഇന്ന് വൈകുന്നേരം അഞ്ച് മണി മുതല്‍ എല്ലാ സൈനിക നടപടികളും നിര്‍ത്തിവെക്കാന്‍ ഇരുപക്ഷവും സമ്മതിച്ചതായും അറിയിക്കുകയായിരുന്നു.

Content Highlight: What did India gain from the ceasefire? V.T. Balram raises questions after India-Pakistan ceasefire




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related