20
July, 2025

A News 365Times Venture

20
Sunday
July, 2025

A News 365Times Venture

ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടത് നൂറോളം ഭീകരര്‍; കൊല്ലപ്പെട്ടവരില്‍ പുല്‍വാമ ആക്രമണത്തിലെ ഭീകരരും

Date:



national news


ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടത് നൂറോളം ഭീകരര്‍; കൊല്ലപ്പെട്ടവരില്‍ പുല്‍വാമ ആക്രമണത്തിലെ ഭീകരരും

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരില്‍ നൂറില്‍ അധികം ഭീകരര്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ സൈന്യം. കൊല്ലപ്പെട്ട ഭീകരരില്‍ പുല്‍വാമ ആക്രമണത്തിലും കാണ്ഡഹാര്‍ ആക്രണത്തിലും പ്രവര്‍ത്തിച്ചവരുണ്ടെന്നും കര-സൈനിക-വ്യോമ സേന ഉന്നത ഉദ്യോഗസ്ഥര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ സൈന്യം ഒരിക്കലും പാകിസ്ഥാനിലെ ജനങ്ങളെ ആക്രമിച്ചിട്ടില്ലെന്നും എന്നാല്‍ ഇന്ത്യയിലെ പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളാണെന്നും സൈനിക വക്താക്കള്‍ വ്യക്തമാക്കി.

തിരിച്ചടിക്കായി ഒമ്പത് തീവ്രവാദ കേന്ദ്രങ്ങളാണ് സൈന്യം തെരഞ്ഞെടുത്തത്. ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാകിസ്ഥാന്‍ ഭീകരരെ ഒഴിപ്പിച്ചു. മുരിദ്‌കെയിലെ ലഷ്‌കര്‍ ഇ തൊയ്ബ ആസ്ഥാനത്ത് രണ്ട് തവണ ആക്രമണം നടത്തി. നേരത്തെ നിശ്ചയിച്ച് രണ്ട് കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്.

ഭഗല്പൂരിലെയും മുരിദ്‌കെയിലെയും കൊടും ഭീകരരുടെ താവളങ്ങളടക്കം തകര്‍ക്കാനായി. കൊടും തീവ്രവാദികളായ യൂസഫ് അസഫ് അസര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദാസിര്‍ അഹമ്മദ് എന്നിവര്‍ ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ടതായി ലെഫ്. ജനറല്‍ രാജീവ് ഘായ് പറഞ്ഞു.

അജ്മല്‍ കസബിനെയും ഡേവിഡ് ഹെഡ്‌ലിയെയും പരിശീലിപ്പിച്ച മുരിദ്‌കെയിലെ ലഷ്‌കര്‍ ക്യാമ്പ് ആക്രമണം നടത്താന്‍ ഉന്നമിട്ടതില്‍ പ്രധാനപ്പെട്ടതായിരുന്നുവെന്നും പ്രതിരോധ സേന അറിയിച്ചു.

ആക്രമണത്തിന് മുമ്പും പിമ്പുമുള്ള രണ്ട് ചിത്രങ്ങളും സൈന്യം പുറത്ത് വിട്ടിട്ടുണ്ട്. ആക്രമണത്തിന്റെ റഡാര്‍ ചിത്രങ്ങളും സാറ്റലൈറ്റ് ചിത്രങ്ങളുമാണ് സൈന്യം പങ്കുവെച്ചത്.

പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണങ്ങളും ഇന്ത്യ ചെറുത്തിട്ടുണ്ട്. ഇന്ത്യയില്‍ പതിച്ച ഡ്രോണുകള്‍ നാശനഷ്ടം ഒന്നും തന്നെ ഉണ്ടാക്കിയിട്ടില്ല. ഇന്ന് രാവിലേയും പാകിസ്ഥാന്‍ ആക്രമണം നടത്തിയിരുന്നു. വെടിനിര്‍ത്തല്‍ ലംഘിച്ചതിന് പിന്നാലെ പാകിസ്ഥാന്‍ ഡ്രോണുകളും അയച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ പാകിസ്ഥാന്‍ വീണ്ടും പ്രകോപനം തുടങ്ങി. ഇന്ന് രാത്രി പാകിസ്ഥാന്‍ പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കാന്‍ സേനയ്ക്ക് അനുമതിയുണ്ട്.

ആവശ്യം വന്നാല്‍ കറാച്ചിയടക്കമുള്ള സുപ്രധാന കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ നാവിക സേന സജ്ജമായിരുന്നു. അറബിക്കടലിലെ സൈനിക വിന്യാസം പിന്‍വലിച്ചിട്ടില്ലെന്ന് നാവിക സേനയും അറിയിച്ചു.

പാകിസ്ഥാന്റെ ഓരോ നീക്കങ്ങളും സേന നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ തിരിച്ചടിയില്‍ നാല്‍പത് സൈനികര്‍ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാന്‍ അവകാശപ്പെടുന്നത്. ഇന്ത്യ ശക്തമായ തിരിച്ചടി തന്നെയാണ് നല്‍കിയത്. വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടത് പാകിസ്ഥാന്‍ ആണ്.

വൈസ് അഡ്മിറല്‍ എ.എന്‍. പ്രമോദ്, ലഫ്. ജനറല്‍ രാജീവ് ഘായ് എയര്‍മാര്‍ഷല്‍ എ.കെ. ഭാരതി, മേജര്‍ ജനറല്‍ എസ്.എസ്. ഷര്‍ദ് എന്നിവരാണ് വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തത്.

Content Highlight: Around 100 terrorists were killed in Operation Sindoor; Pulwama attack terrorists were among those killed




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related