16
July, 2025

A News 365Times Venture

16
Wednesday
July, 2025

A News 365Times Venture

കറാച്ചിയില്‍ ആക്രമണം നടത്താന്‍ ഇന്ത്യന്‍ നാവിക സേന എപ്പോഴും സജ്ജമായിരുന്നു; പാകിസ്ഥാനിലെ ഒരു സാധാരണക്കാരന് പോലും ജീവന്‍ നഷ്ടമായിട്ടില്ല

Date:



national news


കറാച്ചിയില്‍ ആക്രമണം നടത്താന്‍ ഇന്ത്യന്‍ നാവിക സേന എപ്പോഴും സജ്ജമായിരുന്നു; പാകിസ്ഥാനിലെ ഒരു സാധാരണക്കാരന് പോലും ജീവന്‍ നഷ്ടമായിട്ടില്ല

ന്യൂദല്‍ഹി: ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത് മുതല്‍ ഇന്ത്യന്‍ നാവിക സേന കറാച്ചി ഉള്‍പ്പെടെ കടലിലേയും കരയിലേയും അടക്കം പാകിസ്ഥാനിലെ എല്ലാ ലക്ഷ്യങ്ങളേയും ആക്രമിക്കാന്‍ പൂര്‍ണമായി സജ്ജമായിരുന്നതായി വൈസ് അഡ്മിറല്‍ എ.എന്‍. പ്രമോദ്.

നാവിക സേനയുടെ ഈ വിന്യാസം പാകിസ്ഥാനെ പ്രതിരോധത്തിലാക്കിയെന്നും തുറമുഖങ്ങള്‍ക്കുള്ളിലോ തീരത്തോട് ചേര്‍ന്നോ ഇന്ത്യന്‍ സേന തുടര്‍ച്ചയായി പാകിസ്ഥാനെ നിരീക്ഷിച്ചുകൊണ്ടിരുന്നതായും വൈസ് അഡ്മിറല്‍ എ.എന്‍. പ്രമോദ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ പാകിസ്ഥാന്റെ സൈനിക മുന്നേറ്റം പരാജയപ്പെടുത്തിയെന്നും പാകിസ്ഥാന്റെ ഹൈടെക് ജെറ്റുകള്‍ വെടിവെച്ചിട്ടതായും ഡയറക്ടര്‍ ജനറല്‍ ഓഫ് എയര്‍ ഓപ്പറേഷന്‍സ് (ഡി.ജി.എ.ഒ)യും വ്യക്തമാക്കി.

‘അവരുടെ വിമാനങ്ങള്‍ നമ്മുടെ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിക്കുന്നത് തടയാന്‍ സാധിച്ചു. ഞങ്ങള്‍ കുറച്ച് വിമാനങ്ങള്‍ വീഴ്ത്തിയിയിരുന്നു. അവരുടെ ഭാഗത്ത് നഷ്ടങ്ങള്‍ വരുത്താനും സാധിച്ചിട്ടുണ്ട്,’ എയര്‍ മാര്‍ഷല്‍. എ.കെ ഭാരതി പറഞ്ഞു.

വെടിവച്ചിട്ട പാകിസ്ഥാന്‍ വിമാനങ്ങളുടെ കൃത്യമായ എണ്ണത്തെക്കുറിച്ചുള്ള ചോദ്യത്തിന് താന്‍ ഇവിടെ ഒരു ഊഹം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്റെ കൈവശം നമ്പറുകള്‍ ഉണ്ടെന്നും അത് സ്ഥിരീകരിക്കാനുള്ള വിശദാംശങ്ങളിലേക്ക് സേന കടക്കുകയാണെന്നും അദ്ദേഹം മറുപടി നല്‍കി. അതിനാല്‍ ഈ സമയത്ത് ഒരു നമ്പര്‍ നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നും ജീവന്‍ നഷ്ടപ്പെട്ട എന്റെ അഞ്ച് സഹപ്രവര്‍ത്തകര്‍ക്കും സായുധ സേനയിലെ സഹോദരന്മാര്‍ക്കും സാധാരണക്കാര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കുന്നതായും സേന വക്താക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ പ്രതികരിച്ചു.

1999 ലെ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം (ഐ.സി -814) ഹൈജാക്കിങ്ങിലും 2019 ലെ പുല്‍വാമ ആക്രമണത്തിലും ഉള്‍പ്പെട്ടവര്‍ ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും സൈന്യം സ്ഥിരീകരിച്ചു. പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകള്‍ ഇന്ത്യ നശിപ്പിച്ചപ്പോള്‍ കൊല്ലപ്പെട്ട 100 ഭീകരരില്‍ ഇവരും ഉള്‍പ്പെട്ടിരുന്നു.

‘ആ ഒമ്പത് ഭീകര കേന്ദ്രങ്ങളിലുടനീളമുള്ള ആക്രമണങ്ങളില്‍ നൂറിലധികം തീവ്രവാദികള്‍ കൊല്ലപ്പെട്ടു. അതില്‍ യൂസഫ് അസ്ഹര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദാസിര്‍ അഹമ്മദ് തുടങ്ങിയ കൊടും തീവ്രവാദികളും ഐ.സി 814 ഹൈജാക്കിലും പുല്‍വാമ സ്‌ഫോടനത്തിലും പങ്കാളികളായ ഭീകരവാദികളും ഉള്‍പ്പെട്ടിരുന്നു,’ (ഡി.ജി.എം.ഒ) ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് പറഞ്ഞു.

ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മൗലാന മസൂദ് അസറിന്റെ സഹോദരന്‍ യൂസഫ് അസ്ഹര്‍ 1999ല്‍ മസൂദ് അസ്ഹറിന്റെ മോചനത്തിന് സഹായിച്ച ഐ.സി-814 വിമാന റാഞ്ചല്‍ കേസിലെ പ്രധാനിയാണ്.  ജെയ്‌ഷെ മുഹമ്മദിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിച്ച ഇയാള്‍ ആയുധ പരിശീലനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ജമ്മു കശ്മീരിലെ നിരവധി ഭീകരാക്രമണങ്ങളില്‍ പങ്കാളിയാവുകയും ചെയ്തിരുന്നു.

മെയ് ഏഴിനും പത്തിനും ഇടയില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പാകിസ്ഥാന്‍ സൈന്യത്തിലെ 35 മുതല്‍ 40 വരെ സൈനികര്‍ കൊല്ലപ്പെട്ടതായും ഇന്ത്യന്‍ സൈന്യം അറിയിച്ചു. എന്നാല്‍ ഒരു സാധാരണക്കാരന്റെ ജീവന്‍ പോലും അപഹരിച്ചിട്ടില്ലെന്നും സൈനിക ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 22ന് 26 ഇന്ത്യക്കാരുടെ ജീവന്‍ അപഹരിച്ച പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ മെയ് ഏഴിന് പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്. നാവികസേനയും കരസേനയും വ്യോമസേനയും സംയുക്തമായി പാകിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് ആക്രമിച്ചത്.

Content Highlight: Indian Navy was always ready to attack Karachi; not a single civilian in Pakistan lost his life




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related