പൊലീസ് ചമഞ്ഞ് ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്ന് പണം തട്ടിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
എറണാകുളം: പൊലീസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്ന് പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടേതാണ് നടപടി.
പെരുമ്പാവൂര്‍ എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനായ സലീം യൂസഫ്, ആലുവയിലെ എക്‌സൈസ് ഉദ്യോഗസ്ഥന്‍ സിദ്ധാര്‍ത്ഥന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ഇവര്‍ക്ക് പുറമെ മണികണ്ഠന്‍, ബിലാല്‍ എന്നിവരും ഇതേ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. വാഴക്കുളം പോസ്റ്റ് ഓഫീസ് ജങ്ഷനിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിലെത്തിയാണ് ഇവര്‍ പൊലീസ് ചമഞ്ഞ് പണം തട്ടിയത്.
അതിഥി തൊഴിലാളി ക്യാമ്പിലെ 56000 രൂപയും നാല് മൊബൈല്‍ ഫോണുമാണ് ഇവര്‍ തട്ടിയെടുത്തത്. പണം തട്ടിയെടുത്തതിന് പുറമെ തൊളിലാളികളെ ഇവര്‍ ക്രൂരമായി മര്‍ദിച്ചിരുന്നു.
അസം സ്വദേശിയായ ജോഹിറുലിന്റെ പരാതിയില്‍ ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ മുമ്പും ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.
Content Highlight: Excise officials who impersonated police and embezzled money from out-of-state workers suspended