16
July, 2025

A News 365Times Venture

16
Wednesday
July, 2025

A News 365Times Venture

അഭിഭാഷകയെ മര്‍ദിച്ച ബെയ്ലിന്‍ ദാസിന് വിലക്ക്; അഭിഭാഷക അംഗത്വം റദ്ദാക്കണമെന്ന് ബാര്‍ അസോസിയേഷന്‍

Date:



Kerala News


അഭിഭാഷകയെ മര്‍ദിച്ച ബെയ്ലിന്‍ ദാസിന് വിലക്ക്; അഭിഭാഷക അംഗത്വം റദ്ദാക്കണമെന്ന് ബാര്‍ അസോസിയേഷന്‍

തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയര്‍ വനിതാ അഭിഭാഷകയെ മര്‍ദിച്ച സീനിയര്‍ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് വിലക്ക്. ബാര്‍ കൗണ്‍സിലിന്റേതാണ് നടപടി.

ബെയ്ലിന്‍ ദാസിന്റെ അഭിഭാഷക അംഗത്വം റദ്ദാക്കണമെന്ന് തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ ശുപാര്‍ശ നല്‍കുകയും ചെയ്തു. നേരത്തെ ബെയ്ലിന്‍ ദാസിനെ ബാര്‍ അസോസിയേഷന്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.

സംഭവത്തില്‍ ആരോഗ്യം, വനിത ശിശു വികസന വകുപ്പുമന്ത്രി വീണ ജോര്‍ജ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അഭിഭാഷക സമൂഹം മര്‍ദിക്കപ്പെട്ട ശ്യാമിലി ജസ്റ്റിനൊപ്പം നില്‍ക്കണമെന്നും സര്‍ക്കാര്‍ ശ്യാമിലിക്കൊപ്പമാണെന്നും നിയമമന്ത്രി പി. രാജീവ് പറഞ്ഞു. പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം പ്രതി ബെയ്ലിന്‍ ദാസ് ഇപ്പോഴും ഒളിവിലാണ്. വഞ്ചിയൂര്‍ പൊലീസ് ഇയാള്‍ക്കെതിരായ തിരച്ചില്‍ തുടരുകയാണ്. ഇന്നലെ (ചൊവ്വ)യാണ് സീനിയര്‍ അഭിഭാഷകനാല്‍ ശ്യാമിലി മര്‍ദിക്കപ്പെട്ടത്.

തുടര്‍ന്ന് അഭിഭാഷകയുടെ പരാതിയില്‍ തടഞ്ഞുവെക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, മറ്റുള്ളവരുടെ മുന്നില്‍ വെച്ച് മര്‍ദിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. ശ്യാമിലിയെ രണ്ട് തവണ അഭിഭാഷകന്‍ മര്‍ദിച്ചതായാണ് എഫ്.ഐ.ആര്‍.

ഇടത് കവിളിലേറ്റ ആദ്യത്തെ അടിക്ക് തന്നെ ശ്യാമിലി താഴെ വീഴുകയും എഴുന്നേറ്റ് വന്നപ്പോള്‍ വീണ്ടും അടിച്ചെന്നുമാണ് എഫ്.ഐ.ആറില്‍ പറയുന്നത്. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഇടപ്പെട്ടിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച ശ്യാമിലിയെ ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ അഭിഭാഷകന്‍ ആവശ്യപ്പെടുകയിരുന്നു. തുടര്‍ന്ന് പിരിച്ചുവിട്ടതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് ശ്യാമിലിയെ അഭിഭാഷകന്‍ മര്‍ദിച്ചത്.

താന്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ പോലും അഭിഭാഷകന്‍ മര്‍ദിച്ചിട്ടുണ്ടെന്ന് ശ്യാമിലി ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

നേരത്തെ, ഓഫീസിനകത്ത് രണ്ട് വനിതാ അഭിഭാഷകര്‍ തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും അത് സൂചിപ്പിക്കാനാണ് അഭിഭാഷകനെ സമീപിച്ചതെന്നും എന്നാല്‍ പരാതി പോലും കേള്‍ക്കാതെ തന്നെ മര്‍ദിക്കുകയായിരുന്നുവെന്നും ശ്യാമിലി പ്രതികരിച്ചിരുന്നു.

നിയമനടപടിയുടെ ഭാഗമായി ബാര്‍ അസോസിയേഷനെ സമീപിച്ചപ്പോള്‍ അവര്‍ സഹകരിച്ചില്ലെന്നും യുവതി പറഞ്ഞിരുന്നു. പിന്നാലെയാണ് ബാര്‍ അസോസിയേഷന്‍ ബെയ്ലിന്‍ ദാസിനെതിരെ നടപടിയെടുത്തത്.

Content Highlight: Bailin Das banned for assaulting junior lawyer; Bar Association demands cancellation of lawyer membership




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related