സല്‍മാന്‍ റുഷ്ദിയെ കുത്തി പരിക്കേല്‍പ്പിച്ച അക്രമിക്ക് 25 വര്‍ഷം തടവ്
ന്യൂയോര്‍ക്ക്: പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ പൊതുവേദയില്‍വെച്ച് കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് 25 വര്‍ഷം തടവ്. ഹദി മറ്റാര്‍ എന്ന 27 കാരനാണ് 25 വര്‍ഷം തടവ് ശിക്ഷ ലഭിച്ചത്.
ഫെബ്രുവരിയില്‍ കൊലപാതകശ്രമത്തിനും ആക്രമണത്തിനും 27 കാരനായ ഹാദി മറ്റാര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു
റുഷ്ദിയെ ആക്രമിച്ചതിന് 25 വര്‍ഷം തടവും വേദിയിലുണ്ടായിരുന്ന മറ്റൊരാളെ പരിക്കേല്‍പ്പിച്ചതിന് ഏഴ് വര്‍ഷം തടവും പരമാവധി ശിക്ഷയായി ലഭിക്കണമെന്ന് പ്രോസിക്യൂട്ടര്‍ ജേസണ്‍ ഷ്മിഡ്റ്റ് ആവശ്യപ്പെട്ടിരുന്നു. രണ്ട് ആക്രമണങ്ങളും ഒരുമിച്ച് നടന്നതിനാല്‍ രണ്ട് ശിക്ഷകളും ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
പ്രതിയുടെ ആക്രമണത്തില്‍ റുഷ്ദിക്ക് ഒരു കണ്ണിന്റെ കാഴ്ച്ച ശക്തി നഷ്ടപ്പെട്ടിരുന്നു. മുഖത്തും കഴുത്തിനുമെല്ലാം പരിക്കേറ്റ രുഷ്ദിയുടെ കരളിനും സാരമായ പരിക്കേറ്റിരുന്നു. ഞരമ്പുകള്‍ക്കേറ്റ ക്ഷതം കാരണം അദ്ദേഹത്തിന്റെ ഒരു കൈ പാരലൈസ് ആവുകയും ചെയ്തിരുന്നു.
2022 ഓഗസ്റ്റിലായിരുന്നു ആക്രമം നടന്നത്. യു.എസിലെ ന്യൂയോര്‍ക്കില്‍ ഒരു വേദിയില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു റുഷ്ദിക്ക് നേരെ ആക്രമണം ഉണ്ടായത്. വേദിയിലിരുന്ന റുഷ്ദിക്ക് നേരെ പാഞ്ഞെത്തിയ അക്രമി അദ്ദേഹത്തെ ഇടിക്കുകയും കത്തി കൊണ്ട് ശക്തമായി കുത്തുകയുമായിരുന്നു.
റുഷ്ദിയുടെ വിവാദ നോവലായ സാത്താന്റെ വചനങ്ങള്‍ പുറത്തിറങ്ങി മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സംഭവം. നോവലിന്റെ പേരില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സല്‍മാന്‍ റുഷ്ദിക്ക് നേരെ നിരന്തരം വധഭീഷണികള്‍ വരാറുണ്ട്. സാത്താനിക് വേഴ്‌സസ് എന്ന കൃതി ഇസ്‌ലാമിനെ നിന്ദിക്കുന്നു എന്നാരോപിച്ച് ഇറാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിരോധിച്ചിരുന്നു. ഇന്ത്യയാണ് പുസ്തകം ആദ്യമായി നിരോധിച്ചത്.
1981ലെ മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍ അടക്കമുള്ള വിഖ്യാതമായ കൃതികളുടെ രചയിതാവാണ് ബുക്കര്‍ പ്രൈസ് ജേതാവായ റുഷ്ദി. ഇന്ത്യന്‍- ബ്രിട്ടീഷ് പൗരനായ റുഷ്ദി കഴിഞ്ഞ 20 വര്‍ഷമായി യു.എസിലാണ് താമസിക്കുന്നത്.
Content Highlight: Salman Rushdie attacker sentenced to 25 years in prison