20
July, 2025

A News 365Times Venture

20
Sunday
July, 2025

A News 365Times Venture

രാജ്യത്തെ സൈന്യവും സൈനിക ഉദ്യോഗസ്ഥരും മോദിയുടെ കാല്‍ച്ചുവട്ടില്‍; വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് ഉപമുഖ്യമന്ത്രി

Date:

രാജ്യത്തെ സൈന്യവും സൈനിക ഉദ്യോഗസ്ഥരും മോദിയുടെ കാല്‍ച്ചുവട്ടില്‍; വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് ഉപമുഖ്യമന്ത്രി

 

ഭോപ്പാല്‍: ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുന്ന പരാമര്‍ശവുമായി മധ്യപ്രദേശ് ഉപമുഖ്യമന്ത്രി. രാജ്യത്തെ സൈന്യവും സൈനിക ഉദ്യോഗസ്ഥരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാല്‍ക്കീഴില്‍ വണങ്ങി നില്‍ക്കുന്നവരാണെന്ന് മധ്യപ്രദേശ് ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ജഗ്ദീഷ് ദേവ്ഡ പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണവും ഓപ്പറേഷന്‍ സിന്ദൂരും സംബന്ധിച്ച് സിവില്‍ ഡിഫന്‍സ് പരിശീലനത്തെത്തിയ വളണ്ടിയര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു ബി.ജെ.പി മന്ത്രിയുടെ വിവാദ പരാമര്‍ശം. മന്ത്രിയുടെ പരാമര്‍ശം വിവാദമായതോടെ തന്റെ വാക്കുകളെ വളച്ചൊടിക്കുകയാണെന്ന വാദവുമായി ജഗ്ദീഷ് ദേവ്ഡ രംഗത്തെത്തി.

‘പ്രധാനമന്ത്രിയോട് നന്ദി പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. മുഴുവന്‍ രാജ്യവും സൈന്യവും സൈനിക ഉദ്യോഗസ്ഥരും അദ്ദേഹത്തിന്റെ കാല്‍ക്കല്‍ തല കുനിച്ചു നില്‍ക്കുകയാണ്,’ ജഗ്ദീഷ് ദേവ്ഡ പറഞ്ഞു. എന്നാല്‍ ദേവ്ഡയുടെ പരാമര്‍ശമം വിവാദമായതോടെ അദ്ദേഹം രാജി വെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

ദേവ്ഡയുടെ പരാമര്‍ശം വിലകുറഞ്ഞതും ലജ്ജാകരവുമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കേണല്‍ സോഫിയ ഖുറേഷിക്കെതിരെ മധ്യപ്രദേശിലെ മറ്റൊരു മന്ത്രിയായ കുന്‍വര്‍ വിജയ് ഷാ വിദ്വേഷ പരാമര്‍ശം നടത്തിയതിന് പിന്നാലെയാണ് മന്ത്രിസഭയിലെ മറ്റൊരു മന്ത്രിയും പ്രത്യേകിച്ച് ഉപമുഖ്യമന്ത്രി തന്നെ മറ്റൊരു വിവാദത്തിന് തിരികൊളുത്തിയത്.

ഇത് സൈന്യത്തിന്റെ വീര്യത്തേയും ധൈര്യത്തേയും അപമാനിക്കലാണ്. ഇന്ന് രാജ്യം മുഴുവന്‍ സൈന്യത്തിന് മുന്നില്‍ തലകുനിക്കുമ്പോള്‍ ബി.ജെ.പി നേതാക്കള്‍ സൈന്യത്തെക്കുറിച്ച് താഴ്ന്ന ചിന്താഗതികള്‍ പ്രകടിപ്പിക്കുകയാണ്. സംഭവത്തില്‍ ബി.ജെ.പിയും ജഗദീഷ് ദേവ്ഡയും മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അദ്ദേഹത്തെ പദവിയില്‍ നിന്ന്‌ പുറത്താക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നെന്നും രജ്യം മുഴുവന്‍ സൈന്യത്തിന് മുന്നില്‍ തലകുനിക്കുന്നു എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും പറഞ്ഞ് ജഗ്ദീഷ് ദേവ്ഡ പീന്നീട് രംഗത്തെത്തി.

കോണ്‍ഗ്രസ് തന്റെ പ്രസ്താവന തെറ്റായ രീതിയില്‍ വളച്ചൊടിച്ച് അവതരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഓപ്പറേഷന്‍ സിന്ദൂരില്‍ രാജ്യത്തിന്റെ സൈന്യം വലിയ പ്രവര്‍ത്തനം നടത്തിയെന്നും രാജ്യത്തെ ജനങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ തലകുനിക്കുന്നുവെന്നാണ് താന്‍ പറഞ്ഞത്. തനിക്കെതിരെ ഗൂഢാലോചന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ദേവ്ഡ ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlight: The entire country’s army and soldiers are  at Modi’s  feet Madhya Pradesh deputy CM statement controversy




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related