എറണാകുളം: തൃപ്പൂണിത്തുറയില്‍ മൂന്നുവയസുകാരിയെ ബസില്‍ വെച്ച് കാണാതായതായി പരാതി. തൃപ്പൂണിത്തുറ സ്വദേശികളായ സുഭാഷ്-സന്ധ്യ ദമ്പതികളുടെ രണ്ടാമത്തെ മകളായ കല്യാണിയെയാണ് കാണാതായത്. നാലരയോടെയായിരുന്നു സംഭവം. പിതാവിന്റെ പുത്തന്‍കുരിശിലുള്ള വീട്ടില്‍ നിന്ന് ആലുവയ്ക്ക് പോകുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. ബസില്‍ കുട്ടിക്കൊപ്പം അമ്മയും ഉണ്ടായിരുന്നുവെന്നും ഇവര്‍ക്ക് ചെറിയ തോതില്‍ മാനസികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടെന്നുമാണ് വിവരം. നിലവില്‍ കല്യാണിക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. Content Highlight: Three-year-old girl missing on a bus in Thrippunithura
Source link
തൃപ്പൂണിത്തുറയില്‍ മൂന്നുവയസുകാരിയെ ബസില്‍ വെച്ച് കാണാതായതായി പരാതി
Date: